ച​വ​റ​യി​ല്‍ എംഎ​ല്‍എ ഫ​ണ്ടു​പ​യോ​ഗി​ച്ചു​ള്ള പ​ദ്ധ​തി​ക​ള്‍ ഉ​ദ്ഘാ​ട​ന​ത്തി​ന് സ​ജ്ജ​മാ​യി
Wednesday, September 15, 2021 11:11 PM IST
ച​വ​റ: ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ മു​ന്‍ എം​എ​ല്‍എ എ​ന്‍.​വി​ജ​യ​ന്‍​പി​ള്ള​യു​ടെ ഫ​ണ്ടു​പ​യോ​ഗി​ച്ചു നി​ര്‍​മ്മി​ച്ച​വ ഉ​ദ്ഘാ​ട​ന​ത്തി​നു സ​ജ്ജ​മാ​യ​താ​യി നി​ല​വി​ലെ എംഎ​ല്‍എ ഡോ. സു​ജി​ത് വി​ജ​യ​ന്‍​പി​ള്ള​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.​ രാ​മ​ന്‍​കു​ള​ങ്ങ​ര ജം​ഗ്ഷ​നി​ല്‍ 10-ല​ക്ഷം രൂ​പ​യു​ടെ കാ​ത്ത​രി​പ്പു കേ​ന്ദ്രം 17 ന് ​രാ​വി​ലെ ഒ​മ്പ​തി​ന് ഡോ.​സു​ജി​ത് വി​ജ​യ​ന്‍​പി​ള്ള എംഎ​ൽഎ ​ഉ​ദ്ഘാ​ട​നം ചെ​യ്യും.​
ച​വ​റ ശ​ങ്ക​ര​മം​ഗ​ലം സ​ര്‍​ക്കാ​ര്‍ ഗേ​ള്‍​സ് സ്‌​കൂ​ളി​ല്‍ 15- ല​ക്ഷം രൂ​പ ചെ​ല​വാ​ക്കി പ​ണി​ഞ്ഞ അ​ടു​ക്ക​ള​യു​ടെ​യും ഭ​ക്ഷ​ണ മു​റി എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം 20- ന് ​ന​ട​ക്കും.​ തേ​വ​ല​ക്ക​ര ബോ​ട്ടു ജ​ട്ടി​ക്കു സ​മീ​പം 9.25- ല​ക്ഷം രൂ​പ ചി​ല​വാ​ക്കി​യ വി​ശ്ര​മ കേ​ന്ദ്രം, ഇ​ന്‍​സാ​ന്‍റ് നാ​വി​ഗേ​ഷ​ന്‍ പ്ലാ​ന്‍ ഫ​ണ്ടി​ല്‍ നി​ന്നും 33-ല​ക്ഷം ചെ​ല​വാ​ക്കി നി​ര്‍​മ്മി​ച്ച ബോ​ട്ടു ജെ​ട്ടി, 2.12 കോ​ടി രൂ​പ ചെ​ല​വാ​ക്കി​യു​ള്ള ആ​ധു​നി​ക രീ​ത​യി​ലു​ള്ള കു​റ്റി​വ​ട്ടം ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി കെ​ട്ടി​ടം, പ​ന്മ​ന മ​ന​യി​ല്‍ സ​ര്‍​ക്കാ​ര്‍ എ​ല്‍പി ​സ്‌​കൂ​ളി​ലെ​ക്കു​ള്ള 25- ല​ക്ഷം രൂ​പ​യു​ടെ ക്ലാ​സ് മു​റി​ക​ള്‍, തേ​വ​ല​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​നു പ​രി​ഹാ​ര​മാ​യി​ട്ടു​ള്ള ജ​ല​സം​ഭ​ര​ണി എന്നിവ 20- ന് ​ജ​ല​സേ​ച​ന മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.
1.5 കോ​ടി രൂ​പ ചെ​ല​വാ​ക്കി പ​ണി​ഞ്ഞ നീ​ണ്ട​ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ കെ​ട്ടി​ടം, ച​വ​റ ബ്ലോ​ക്കാ​ഫീ​സി​നു സ​മീ​പ​ത്ത് 68- ല​ക്ഷം രൂ​പ ചെ​ല​വാ​ക്കി നി​ര്‍​മ്മി​ച്ച കു​ടും​ബ കോ​ട​തി​യു​ടെ ന​വീ​ക​രി​ച്ച കെ​ട്ടി​ടം, ആ​സ്തി വ​ക​സ​ന ഫ​ണ്ടു​പോ​യ​ഗി​ച്ച് 33- ല​ക്ഷം രൂ​പ ചെ​ല​വാ​ക്കി നി​ര്‍​മ്മി​ച്ച പ​ന്മ​ന ശ്രീശ​ങ്ക​രാ​ചാ​ര്യ സം​സ്‌​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ലൈ​ബ്ര​റി കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാം നി​ല​യു​ടെ പ​ണി​യും പൂ​ര്‍​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. എ​ല്‍ഡിഎ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ 100- ദി​ന ക​ര്‍​മ്മ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഇ​വ​യെ​ല്ലാം നാ​ടി​നു സ​മ​ര്‍​പ്പി​ക്കു​ന്ന​തെ​ന്ന് ഡോ. ​സു​ജി​ത് വി​ജ​യ​ന്‍​പി​ള്ള എംഎ​ല്‍എ അ​റി​യി​ച്ചു.