വെ​ട്ടേ​റ്റ ക​രാ​ർ ജോ​ലി​ക്കാ​ര​ൻ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
Wednesday, September 15, 2021 12:19 AM IST
കു​ണ്ട​റ: കേ​ര​ള​പു​ര​ത്ത് വ​റ​ട്ടു ചി​റ​യി​ൽ ഇ​രു​വ​ർ സം​ഘ​ത്തി​ന്‍റെ വെ​ട്ടേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ക​രാ​ർ ജോ​ലി​ക്കാ​ര​നെ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കേ​ര​ള​പു​രം വ​റ​ട്ടു ചി​റ തോ​ട്ട​വി​ള അ​ജ​യ് മ​ന്ദി​ര​ത്തി​ൽ രാ​ജേ​ന്ദ്ര​നെ (54 )യാ ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കെ​ട്ടി​ട നി​ർ​മ്മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ട​പാ​ടു​ക​ളും അ​ത് സം​ബ​ന്ധി​ച്ചു നി​ല​നി​ന്ന ത​ർ​ക്ക​ങ്ങ​ളു​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.

ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് മു​ഖം​മൂ​ടി​യ​ണി​ഞ്ഞ ര​ണ്ടു​പേ​ർ ത​ന്നെ ആ​ക്ര​മി​ച്ച​തെ​ന്ന് പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും മു​ഖം​മൂ​ടി ആ​യി​രു​ന്നി​ല്ല ഹെ​ൽ​മ​റ്റാ​ണ് ഇ​രു​വ​രും ധ​രി​ച്ചി​രു​ന്ന തെ​ന്നു രാ​ജേ​ന്ദ്ര​ൻ ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​താ​യി സൂ​ച​ന​യു​ണ്ട്. രാ​ജേ​ന്ദ്ര​ൻ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ഞാ​യ​റാ​ഴ്ച​യാ​ണ് വീ​ട്ടി​ലെ​ത്തി​യ​ത്. വീ​ട്ടു​കാ​ർ രാ​വി​ലെ ചാ​യ​യു​മാ​യി കി​ട​പ്പു​മു​റി​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് തൂ​ങ്ങി​നി​ൽ​ക്കു​ന്ന നി​ല​യി​ൽ രാ​ജേ​ന്ദ്ര​നെ ക​ണ്ടെ​ത്തി​യ​ത്. കേ​ര​ള​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. ഭാ​ര്യ: ല​തി​ക കു​മാ​രി. മ​ക്ക​ൾ: മ​ഡോ​ണ, അ​പ​ർ​ണ. മ​രു​മ​ക​ൻ: അ​നു. കൊ​ല്ലം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം സം​സ്കാ​രം ന​ട​ത്തി. കു​ണ്ട​റ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.