കെഎംഎംഎ​ല്ലി​ൽ പൂ​ര്‍​ത്തി​യാ​യ ര​ണ്ട് പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം 17ന്
Wednesday, September 15, 2021 12:01 AM IST
ച​വ​റ: സ​ര്‍​ക്കാ​രി​ന്‍റെ 100 ദി​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കെഎംഎം എ​ല്ലി​ൽ പൂ​ര്‍​ത്തി​യാ​യ ര​ണ്ട് പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം 17ന് ​ന​ട​ക്കും. ആ​രോ​ഗ്യ മേ​ഖ​ല​യ്ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന ദ്ര​വീ​കൃ​ത ഓ​ക്‌​സി​ജ​ന്‍ ഉ​ല്‍​പാ​ദ​ന ശേ​ഷി ദി​നം പ്ര​തി 7 ട​ണ്ണി​ല്‍ നി​ന്ന് 10 ട​ണ്ണാ​യി വ​ര്‍​ധി​പ്പി​ച്ച പ​ദ്ധ​തി വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വും ക​മ്പ​നി​യു​ടെ യൂ​ണി​റ്റ് 400ല്‍ ​ക​മ്മീ​ഷ​ന്‍ ചെ​യ്ത ഹോ​ട്ട് ബാ​ഗ് ഫി​ല്‍​ട്ട​ര്‍ സം​വി​ധാ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ധ​ന​കാ​ര്യ മ​ന്ത്രി കെ.​എ​ന്‍ ബാ​ല​ഗോ​പാ​ലും നി​ര്‍​വ​ഹി​ക്കും.
1984ല്‍ ​ക​മ്മീ​ഷ​ന്‍ ചെ​യ്ത ദി​നം​പ്ര​തി 50 ട​ണ്‍ ഓ​ക്‌​സി​ജ​ന്‍ ഉ​ല്‍​പാ​ദ​ന ശേ​ഷി​യു​ള്ള ഓ​ക്‌​സി​ജ​ന്‍ പ്ലാ​ന്‍റ് കാ​ല​ഴ​പ്പ​ക്ക​ത്തെ തു​ട​ര്‍​ന്ന് ഉ​ല്‍​പാ​ദ​ന ശേ​ഷി 33 ട​ണ്ണാ​യി കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് 2020 ഒ​ക്ടോ​ബ​റി​ല്‍ 50 കോ​ടി രൂ​പ ചെ​ല​വി​ല്‍ 70 ട​ണ്‍ ശേ​ഷി​യു​ള്ള ആ​ധു​നി​ക ഓ​ക്‌​സി​ജ​ന്‍ പ്ലാ​ന്‍റ് സ്ഥാ​പി​ച്ച​ത്. ക​മ്പ​നി​യി​ലെ പ്ര​ധാ​ന ഉ​ല്‍​പ​ന്ന​മാ​യ ടൈ​റ്റാ​നി​യം ഡ​യോ​ക്‌​സൈ​ഡ് പി​ഗ് മെന്‍റ് നി​ര്‍​മ്മാ​ണ പ്ര​ക്രി​യ​ക്കാ​ണ് ഓ​ക്‌​സി​ജ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.
വാ​ത​ക ഓ​ക്‌​സി​ജ​ന് ഒ​പ്പം 7 ട​ണ്‍ ദ്ര​വീ​കൃ​ത ഓ​ക്‌​സി​ജ​നും ഈ ​പ്ലാ​ന്‍റി​ല്‍ നി​ന്ന് ല​ഭ്യ​മാ​യി. ഇ​ത് പെ​സോ അം​ഗീ​കാ​ര​മു​ള്ള ക​മ്പ​നി​ക​ള്‍ വ​ഴി ആ​രോ​ഗ്യ മേ​ഖ​ല​യ്ക്ക് ന​ല്‍​കി​വ​രി​ക​യാ​ണ്.
നി​ല​വി​ല്‍ കോ​വി​ഡ് രൂ​ക്ഷ​മാ​വു​ക​യും ഓ​ക്‌​സി​ജ​ന്‍റെ ആ​വ​ശ്യ​ക​ത കൂ​ടി വ​രി​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​രോ​ഗ്യ​മേ​ഖ​ല​യി​ലേ​ക്ക് ആ​വ​ശ്യ​മാ​യ ഒ​ക്‌​സി​ജ​ന്‍ ഉ​ല്‍​പാ​ദ​നം കൂ​ട്ടാ​ന്‍ തീ​രു​മാ​നി​ച്ച​ത്. തു​ട​ർ​ന്ന് പ്ലാ​ന്‍റി​ല്‍ വ​രു​ത്തി​യ സാ​ങ്കേ​തി​ക മാ​റ്റ​ത്തി​ലൂ​ടെ ദ്ര​വീ​കൃ​ത ഓ​ക്‌​സി​ജ​ന്‍റെ ഉ​ല്‍​പാ​ദ​ന ശേ​ഷി 10 ട​ണ്ണാ​യി ഉ​യ​ര്‍​ത്താ​നാ​യി. 3.9 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് ഉ​ല്‍​പാ​ദ​ന ശേ​ഷി വ​ര്‍​ധന​വ് സാ​ധ്യമാ​ക്കി​യ​ത്.
2020 ഒ​ക്ടോ​ബ​ര്‍ മു​ത​ല്‍ ഇ​തു​വ​രെ ര​ണ്ടാ​യി​ര​ത്തോ​ളം ട​ണ്‍ ഓ​ക്സി​ജ​ന്‍ ആ​രോ​ഗ്യ മേ​ഖ​ല​യ്ക്ക് ന​ല്‍​കി. ഡോ.സു​ജി​ത് വി​ജ​യ​ന്‍​പി​ള്ള എംഎ​ല്‍​എ അ​ധ്യക്ഷ​ത വ​ഹി​ക്കും. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍, എംപി​മാ​രാ​യ എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍, കെ. ​സോ​മ​പ്ര​സാ​ദ്, ഉ​ദ്യോ​ഗ​സ്ഥ പ്ര​മു​ഖ​ര്‍, ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ള്‍, ട്രേ​ഡ് യൂ​ണി​യ​ന്‍ നേ​താ​ക്ക​ന്മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ക്കും.