കു​ള​ത്തൂ​പ്പു​ഴ​യി​ൽ തെ​രു​വു​നാ​യ നി​യ​ന്ത്ര​ണ പ​ദ്ധ​തി പാ​തി വ​ഴി​യി​ലു​പേ​ക്ഷി​ച്ചു
Wednesday, September 15, 2021 12:00 AM IST
കു​ള​ത്തൂ​പ്പു​ഴ: തെ​രു​വു​നാ​യ നി​യ​ന്ത്ര​ണ പ​ദ്ധ​തി​ക​ള്‍ പാ​തി വ​ഴി​യി​ലു​പേ​ക്ഷി​ച്ച് അ​ധി​കൃ​ത​ര്‍. ഗ്രാ​മ​വീ​ഥി​ക​ളി​ല്‍ ഭീ​തി വി​ത​ച്ച് ത​ല​ങ്ങും വി​ല​ങ്ങും പാ​യു​ന്ന തെ​രു​വു നാ​യ​ക്കൂ​ട്ട​ങ്ങ​ള്‍ പൊ​തു​ജ​ന​ങ്ങ​ളു​ടെ സ്വൈ​ര ജീ​വി​ത​ത്തി​നു ഭീ​ഷ​ണി​യാ​യി​ട്ടും ക​ണ്ണു തു​റ​ക്കാ​തെ അ​ധി​കൃ​ത​ര്‍.

കു​ള​ത്തൂ​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ര​ണ്ടു വ​ര്‍​ഷം മു​മ്പ് ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പി​ച്ച തെ​രു​വു​നാ​യ നി​യ​ന്ത്ര​ണ പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ല്‍ പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​നാ​യി ക​ല്ലു​വെ​ട്ടാം​കു​ഴി​യി​ലെ പൊ​തു​ശ്മ​ശാ​ന​ത്തി​നോ​ട് ചേ​ര്‍​ന്ന് കെ​ട്ടി​ടം നി​ര്‍​മ്മി​ച്ചു​വെ​ങ്കി​ലും തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ യാ​തൊ​ന്നു​മു​ണ്ടാ​യി​ല്ല. പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്ത് അ​ല​ഞ്ഞു ന​ട​ക്കു​ന്ന തെ​രു​വു​നാ​യ​ക​ളെ പി​ടി​കൂ​ടി വ​ന്ധ്യം​ക​ര​ണ ശ​സ്ത്ര​ക്രീ​യ ന​ട​ത്തി​യ ശേ​ഷം ഒ​രാ​ഴ്ച​യോ​ളം പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ല്‍ പാ​ര്‍​പ്പി​ച്ച് സം​ര​ക്ഷി​ച്ച് ശേ​ഷം ത​ന​തു ആ​വാ​സ വ്യ​വ​സ്ഥ​യി​ലേ​ക്ക് മ​ട​ക്കി അ​യ​ക്കു​ക വ​ഴി വം​ശ വ​ര്‍​ധ​ന​വ് നി​യ​ന്ത്രി​ക്കു​ക എ​ന്ന​താ​യി​രു​ന്നു പ​ദ്ധ​തി.

എ​ന്നാ​ല്‍ കെ​ട്ടി​ട നി​ര്‍​മ്മാ​ണം പൂ​ര്‍​ത്തി​യാ​ക്കി ക​രാ​റു​കാ​ര​ന്‍ തു​ക​യും വാ​ങ്ങി പോ​യ​ത​ല്ലാ​തെ പ​ദ്ധ​തി പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​നു​ള്ള യാ​തൊ​രു തു​ട​ര്‍​ന​ട​പ​ടി​യും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു നി​ന്നും ഉ​ണ്ടാ​യി​ല്ല. ഇ​പ്പോ​ള്‍ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലും കു​ള​ത്തൂ​പ്പു​ഴ ടൗ​ണി​ല​ട​ക്കം പ​ക​ലെ​ന്നോ രാ​ത്രി​യെ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ തെ​രു​വു നാ​യ​ക​ളു​ടെ വി​ള​യാ​ട്ട​മാ​ണ്. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പേ​രി​ല്‍ വ്യാ​പാ​ര​ശാ​ല​ക​ള്‍ അ​ട​ച്ചി​ടു​ക​യും നി​ര​ത്തു​ക​ളി​ല്‍ ആ​ള​ന​ക്കം കു​റ​യു​ക​യും ചെ​യ്ത​തോ​ടെ മ​റ്റു സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നു​മെ​ത്തി ക​വ​ല​ക​ളി​ല്‍ ചേ​ക്കേ​റി​യ സം​ഘ​ങ്ങ​ള്‍ നി​ര​വ​ധി​യാ​ണ്.
ആ​ള്‍​ത്തി​ര​ക്ക് വ​ക​വെ​ക്കാ​തെ സം​ഘം ചേ​ര്‍​ന്ന് ക​ടി​പി​ടി കൂ​ടി നി​ര​ത്തു​ക​ളി​ലേ​ക്ക് ഓ​ടി​യി​റ​ങ്ങു​ന്ന നാ​യ​ക​ള്‍ കാ​ല്‍​ന​ട യാ​ത്ര​ക്കാ​ര്‍​ക്കും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍​ക്കും ഭീ​ഷ​ണി​യാ​വു​ന്നു​ണ്ട്. സ​ന്ധ്യ മ​യ​ങ്ങി​യാ​ല്‍ കു​ള​ത്തൂ​പ്പു​ഴ ടൗ​ണി​ലൂ​ടെ പോ​ലും കാ​ല്‍​ന​ട യാ​ത്രി​ക​ര്‍​ക്ക് ന​ട​ന്നു പോ​കാ​നാ​വാ​ത്ത സ്ഥി​തി വി​ശേ​ഷ​മാ​ണു താ​നും. ഗ്രാ​മ പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്ഥി​തി​യും വ്യ​ത്യ​സ്ഥ​മ​ല്ല.

രാ​ത്രി കാ​ല​ങ്ങ​ളി​ല്‍ നി​ര​ത്തു​ക​ളി​ല്‍ കൂ​ട്ടം കൂ​ടു​ന്ന ഇ​വ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍​ക്കു പി​ന്നാ​ലെ കു​ര​ച്ചു കൊ​ണ്ടു ഓ​ടി​യെ​ത്തു​ന്ന​തും മ​റ്റും പ​ല​പ്പോ​ഴും അ​പ​ക​ട​ങ്ങ​ള്‍​ക്കി​ട​യാ​ക്കു​ന്നു​മു​ണ്ട്. പൊ​തു​ജ​ന​ത്തി​ന്‍റെ നി​കു​തി പ​ണം ഉ​പ​യോ​ഗി​ച്ച് കാ​ടി​നു ന​ടു​വി​ല്‍ കെ​ട്ടി​ടം നി​ര്‍​മ്മി​ച്ച് പാ​തി​വ​ഴി​യി​ലു​പേ​ക്ഷി​ച്ച അ​ധി​കൃ​ത​ര്‍ തെ​രു​വു​നാ​യ നി​യ​ന്ത്ര​ണ പ​ദ്ധ​തി അ​ടി​യ​ന്തി​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി പൊ​തു​ജ​ന​ങ്ങ​ളു​ടെ ജീ​വ​ന് സു​ര​ക്ഷ ഒ​രു​ക്ക​ണ​മെ​ന്ന​താ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.