പാണയത്ത് പ​ന്നി​പ്പ​ട​ക്കം പൊ​ട്ടി വി​ദ്യാ​ര്‍​ഥി​യു​ടെ കാ​ല്‍​പാദം ത​ക​ര്‍​ന്നു
Thursday, August 5, 2021 10:17 PM IST
അ​ഞ്ച​ല്‍ : സ്ഫോ​ട​ക​വ​സ്തു പൊ​ട്ടി​ത്തെ​റി​ച്ച് വി​ദ്യാ​ര്‍​ഥി​യു​ടെ കാ​ല്‍​പ്പ​ത്തി​ക്ക് ഗു​രു​ത​ര​പ​രി​ക്ക്. ഏ​രൂ​ർ നി​സാം മ​ൻ​സി​ലി​ൽ മു​നീ​റി​ന്‍റെ കാ​ൽ​പ്പ​ത്തി​യാ​ണ് പൊ​ട്ടി​ത്തെ​റി​യി​ല്‍ ത​ക​ര്‍​ന്ന​ത്.
അ​ഞ്ച​ലി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി​യ ശേ​ഷം മു​നീ​റി​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സ​ഹോ​ദ​രി​ക്കും സ​ഹോ​ദ​രീ ഭ​ർ​ത്താ​വി​നൊ​പ്പം ഏ​രൂ​ർ പാ​ണ​യ​ത്ത് എ​ണ്ണ​പ്പ​ന തോ​ട്ടം കാ​ണാ​ൻ പോ​യ​താ​യി​രു​ന്നു മു​നീ​ർ. ന​ട​ന്നു​പോ​ക​വേ വ​ഴി​യി​ല്‍ കി​ട​ന്ന സ​്ഫോ​ട​ക വ​സ്തു​വി​ല്‍ ച​വി​ട്ടു​ക​യും ഉ​ട​ന്‍ പൊ​ട്ടി​ത്തെ​റി​ക്കു​ക​യു​മാ​യി​രു​ന്നു. പ​ന്നി​യെ വേ​ട്ട​യാ​ടാ​ന്‍ സ്ഥ​ല​ത്ത് നി​ക്ഷേ​പി​ച്ച പ​ന്നി​പ​ട​ക്ക​മാ​കാം പൊ​ട്ടി​യ​ത് എ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം. ഏ​രൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഫോ​റ​ന്‍​സി​ക് സം​ഘ​വും, ബോം​ബ്‌ സ്ക്വാ​ഡും സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തും.