ബൈ​ക്ക് വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Sunday, August 1, 2021 1:10 AM IST
കൊ​ട്ടാ​ര​ക്ക​ര: കൊ​ല്ലം- തി​രു​മം​ഗ​ലം ദേ​ശീ​യ​പാ​ത​യി​ൽ കൊ​ട്ടാ​ര​ക്ക​ര നെ​ടു​വ​ത്തൂ​രി​ൽ നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് റോ​ഡ​രി​കി​ലെ വൈ​ദ്യു​ത​പോ​സ്റ്റി​ൽ ഇ​ടി​ച്ചു യു​വാ​വ് മ​രി​ച്ചു. കൊ​ല്ലം വ​ട​ക്കേ​വി​ള ഇ​സ്മാ​യി​ൽ മ​ൻ​സി​ലി​ൽ അ​ബ്ദു​ൽ ക​ലാം - ഔ​സാ​ബീ​വി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ഇ​സ്മ​യി​ൽ ക​ലാം(31) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ നെ​ടു​വ​ത്തൂ​ർ പ്ലാ​മൂ​ട് ജം​ഗ്ഷ​നി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കൊ​ട്ടാ​ര​ക്ക​ര കി​ഴ​ക്കേ​തെ​രു​വി​ലെ ഫ​ർ​ണി​ച്ച​ർ ക​ട​യു​ടെ മാ​നേ​ജ​രാ​യ ഇ​സ്മാ​യി​ൽ ക​ലാം രാ​ത്രി ജോ​ലി ക​ഴി​ഞ്ഞു വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക ആ​യി​രു​ന്നു. പ്ലാ​മൂ​ട് ജം​ഗ്ഷ​നി​ൽ വ​ച്ച് റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ക​യാ​യി​രു​ന്ന യു​വാ​വി​നെ ഇ​സ്മാ​യി​ലി​ന്‍റെ ബൈ​ക്ക് ത​ട്ടി. ഇ​തോ​ടെ നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് പോ​സ്റ്റി​ൽ ഇ​ടി​ക്കുക​യാ​യി​രു​ന്നു.

കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും യാ​ത്രാ​മ​ധ്യേ മ​രി​ച്ചു. ഹെ​ൽ​മെ​റ്റ്‌ ധ​രി​ച്ചി​രു​ന്നു​വെ​ങ്കി​ലും ത​ല​യ്ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റ​താ​ണ് മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​ത്.

മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റി. കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്തു. ഭാ​ര്യ: ഫാ​ത്തി​മ. മ​ക​ൾ: ഷെ​ഷ.