കരാര്‍ നിയമന വിവാദം; പ്രകടനം നടത്തി
Saturday, July 31, 2021 11:26 PM IST
തേ​വ​ല​ക്ക​ര: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള മൂ​ന്ന് ഒ​ഴി​വു​ക​ളി​ലേ​ക്ക് ന​ട​ന്ന ഇ​ന്റ​ര്‍​വ്യൂ പ്ര​ഹ​സ​ന​മാ​ക്കി കോ​ഴ വാ​ങ്ങി നി​യ​മ​നം ന​ട​ത്താ​ന്‍ നീ​ക്ക​മെ​ന്ന വാ​ര്‍​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ഴി​ഞ്ഞ 22ന് ​ന​ട​ന്ന അ​ഭി​മു​ഖം റ​ദ്ദാ​ക്കാ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. ഭ​ര​ണ ക​ക്ഷി​യി​ലേ​തു​ള്‍​പ്പ​ടെ​യു​ള്ള ഭൂ​രി​ഭാ​ഗം അം​ഗ​ങ്ങ​ളും പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി​യി​ല്‍ തീ​രു​മാ​ന​ത്തെ എ​തി​ര്‍​ത്ത​തി​നെ തു​ട​ര്‍​ന്ന് റാ​ങ്ക് ലി​സ്റ്റ് റ​ദ്ദാ​ക്കാ​നു​ള്ള തീ​രു​മാ​നം പ​ഞ്ചാ​യ​ത്ത് എ​ടു​ക്കു​ക​യാ​യി​രു​ന്നു. എ​ന്‍​ആ​ര്‍​ഇ​ജി (ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി) വി​ഭാ​ഗ​ത്തി​ല്‍ വ​ന്ന ഒ​രു അ​ക്കൗ​ണ്ട​ന്റ് കം ​ഡേ​റ്റ എ​ന്‍​ട്രി ഓ​പ്പ​റേ​റ്റ​ര്‍, ര​ണ്ടു അ​ക്ര​ഡി​റ്റ​ഡ് ഓ​വ​ര്‍​സി​യ​ര്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള ത​സ്തി​ക​ക​ളി​ലേ​ക്ക് ആ​കെ വ​ന്ന മൂ​ന്നു ഒ​ഴി​വു​ക​ളി​ലേ​ക്കാ​ണ് സു​താ​ര്യ​മ​ല്ലാ​ത്ത രീ​തി​യി​ല്‍ നി​യ​മ​നം ന​ട​ത്താ​ന്‍ ഭ​ര​ണ​പ​ക്ഷ​ത്തി​ലെ ഒ​രു വി​ഭാ​ഗം ഒ​രു​ങ്ങു​ന്ന​താ​യി​ട്ടാ​ണ് പ​രാ​തി ഉ​ണ്ടാ​യ​ത്. 22 ന് ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ വ​ച്ച് ന​ട​ന്ന അ​ഭി​മു​ഖ​ത്തി​ല്‍ 44 ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളാ​ണ് ഈ ​മൂ​ന്നു ത​സ്തി​ക​യി​ലേ​ക്കു​മാ​യി പ​ങ്കെ​ടു​ത്ത​ത്. പ​ഞ്ചാ​യ​ത്തി​ലാ​കെ 23 അം​ഗ​ങ്ങ​ളാ​ണ് ഉ​ള്ള​ത് എ​ന്നാ​ല്‍ ന​ടു​വി​ല​ക്ക​ര മൂ​ന്നാം വാ​ര്‍​ഡി​ലെ അം​ഗ​ത്തെ ചി​ല കാ​ര​ണ​ങ്ങ​ളാ​ല്‍ പ​ഞ്ചാ​യ​ത്ത് രാ​ജ് ആ​ക്ട് അ​നു​സ​രി​ച്ച് അ​യോ​ഗ്യ​നാ​ക്കി​യ​തി​നാ​ല്‍ നി​ല​വി​ല്‍ 22 അം​ഗ​ങ്ങ​ളാ​ണ് ഉ​ള്ള​ത്. അ​തി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എ​സ്.​സി​ന്ധു, ക്ഷേ​മ​കാ​ര്യ സ​മി​തി ചെ​യ​ര്‍​മാ​ന്‍ ഫി​ലി​പ്പ് എ​ന്നി​വ​രും മൂ​ന്ന് ആ​ര്‍​എ​സ്പി അം​ഗ​ങ്ങ​ളും ഉ​ള്‍​പ്പ​ടെ ആ​കെ അ​ഞ്ച് പേ​ര്‍ മാ​ത്ര​മാ​ണ് നി​യ​മ​ന​ത്തെ അ​നു​കൂ​ലി​ച്ച​ത്. എ​ന്നാ​ല്‍ കോ​ണ്‍​ഗ്ര​സി​ന്റെ ത​ന്നെ​അം​ഗ​ങ്ങ​ളാ​യി​ട്ടു​ള്ള മ​റ്റ് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍​മാ​രും, സ്വ​ത​ന്ത്ര​രു, മ​റ്റ് ഘ​ട​ക ക​ക്ഷി​അം​ഗ​ങ്ങ​ളും എ​ല്‍​ഡി എ​ഫ് അം​ഗ​ങ്ങ​ള്‍​ക്കൊ​പ്പം ചേ​ര്‍​ന്ന് തീ​രു​മാ​ന​ത്തെ എ​തി​ര്‍​ത്തു. ദീ​ര്‍​ഘ​മാ​യ ച​ര്‍​ച്ചു​ക​ള്‍​ക്കും ബ​ഹ​ള​ത്തി​നു​മൊ​ടു​വി​ല്‍ നി​ല​വി​ലെ തീ​രു​മാ​നം റ​ദ്ദു​ചെ​യ്ത​താ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
ക​രാ​ര്‍ നി​യ​മ​ന​ത്തി​ല്‍ അ​ഴി​മ​തി ആ​രോ​പി​ച്ച് ഡി​വൈ​എ​ഫ്‌​ഐ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് പ്ര​തി​ഷേ​ധ പ്ര​ക​ട​നം സം​ഘ​ടി​പ്പി​ച്ചു. സി​പി​എം​ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗം വി.​അ​നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​വൈ​എ​ഫ്‌​ഐ നേ​താ​ക്ക​ളാ​യ എ.​നി​സാ​ര്‍, ഷൈ​ജു, ഹാ​ഷിം, നി​സാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. പ്ര​ശ്‌​ന​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ തെ​ക്കും​ഭാ​ഗം എ​സ്.​ഐ സു​ജാ​ത​ന്‍ പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് സം​ഘ​വും സ്ഥ​ല​ത്ത് നി​ല​യു​റ​പ്പി​ച്ചി​രു​ന്നു