കൊ​ല്ല​ത്ത് അ​ട​ച്ചി​ട​ൽ പൂ​ർ​ണം
Saturday, July 31, 2021 11:04 PM IST
കൊ​ല്ലം: കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ തു​ട​ർ​ന്നു വ​രു​ന്ന ശ​നി, ഞാ​യ​ർ അ​ട​ച്ചി​ട​ൽ ഇ​ന്ന​ലെ ജി​ല്ല​യി​ൽ സ​മ്പൂ​ർ​ണം.
ആ​വ​ശ്യ സ​ർ​വീ​സു​ക​ൾ ഒ​ഴി​ച്ചു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ച്ചി​ല്ല. ക​ട​ക​മ്പോ​ള​ങ്ങ​ൾ അ​ട​ഞ്ഞു​കി​ട​ന്നു. സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ, ബേ​ക്ക​റി​ക​ൾ, മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ൾ മാ​ത്ര​മാ​ണ് തു​റ​ന്ന​ത്.
കൊ​ല്ലം ന​ഗ​ര​ത്തി​ൽ അ​ട​ക്കം ഹോ​ട്ട​ലു​ക​ൾ കാ​ര്യ​മാ​യി തു​റ​ന്നി​ല്ല. ഭ​ക്ഷ​ണ​ത്തി​ന് ഈ ​ദി​വ​സ​ങ്ങ​ളി​ൽ കാ​ര്യ​മാ​യി ആ​വ​ശ്യ​ക്കാ​ർ ഇ​ല്ലാ​ത്ത​ത് ത​ന്നെ കാ​ര​ണം.
കെ​എ​സ്ആ​ർ​ടി​സി, സ്വ​കാ​ര്യ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി​യി​ല്ല. ബ​സ് സ്റ്റാ​ന്റു​ക​ളും സ്റ്റോ​പ്പു​ക​ളും വി​ജ​ന​മാ​യി​രു​ന്നു. എ​ന്നാ​ൽ ഓ​ട്ടോ​റി​ക്ഷ​ക​ൾ ഭാ​ഗി​ക​മാ​യി സ​ർ​വീ​സ് ന​ട​ത്തി.
പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ൽ എ​ല്ലാം പോ​ലീ​സി​ന്റെ വാ​ഹ​ന പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​യി​രു​ന്നു. നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച​വ​രെ പി​ടി​കൂ​ടി പി​ഴ ഈ​ടാ​ക്കി. നി​ര​ത്തു​ക​ളി​ൽ പൊ​തു​വെ വാ​ഹ​ന​ങ്ങ​ൾ കു​റ​വാ​യി​രു​ന്നു. മ​ത്സ്യ​ബ​ന്ധ​ന നി​രോ​ധ​നം ഇ​ന്ന് അ​വ​സാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ത​മി​ഴ് നാ​ടി​ന്റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​മാ​യി കൊ​ല്ല​ത്ത് എ​ത്തി. ഭൂ​രി​ഭാ​ഗം പേ​രും തീ​വ​ണ്ടി​ക​ളി​ലാ​ണ് എ​ത്തി​യ​ത്. ഇ​വ​രെ പ്ര​തീ​ക്ഷി​ച്ച് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് നി​ര​വ​ധി ഓ​ട്ടോ​റി​ക്ഷ​ക​ളാ​ണ് കാ​ത്തു കി​ട​ന്ന​ത്. സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളും മ​റ്റും തു​റ​ന്ന​ങ്കി​ലും എ​ങ്ങും കാ​ര്യ​മാ​യി ആ​ൾ​ക്കാ​ർ എ​ത്തി​യി​ല്ല. ബേ​ക്ക​റി​ക​ളി​ലും ഇ​ത് ത​ന്നെ ആ​യി​രു​ന്നു സ്ഥി​തി. നി​യ​ന്ത്ര​ണ​ങ്ങ​ൾ ഇ​ന്നും തു​ട​രും. പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​യി ന​ട​ത്താ​ൻ ത​ന്നെ​യാ​ണ് പോ​ലീ​സ് തീ​രു​മാ​നം.