കു​ല​ശേ​ഖ​ര​പു​ര​ത്ത് വാ​ക്സി​ന്‍റെ പേ​രി​ൽ അക്ര​മ​ം; ​നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്ക്
Saturday, July 31, 2021 11:04 PM IST
ക​രു​നാ​ഗ​പ്പ​ള്ളി : കു​ല​ശേ​ഖ​ര​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ക്സി​ൻ വി​ത​ര​ണ​ത്തി​ലെ അ​പാ​ക​ത പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഉ​പ​രോ​ധി​ച്ചു.​
തു​ട​ർ​ന്നു​ണ്ടാ​യ പ്ര​ശ്ന​ങ്ങ​ളാ​ണ് സം​ഘ​ർ​ഷ​ത്തി​ൻ ക​ലാ​ശി​ച്ച​ത്.​ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ട്ടി​മ​റി​ക്കാ​നും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി​മോ​ൾ നി​സാ​മി​ന്‍റെ കാ​ബി​നു​ള്ളി​ൽ ക​യ​റി ആ​ക്ര​മി​ക്കാ​ൻ ശ്രമിക്കുകയും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു പ്ര​ക​ട​നം ന​ട​ത്തി​യ സി​പി​എം ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ കഴിഞ്ഞ ദിവസം ഉ​ച്ച​യോ​ടെ കു​ല​ശേ​ഖ​ര​പു​രം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ലാ​ണ് അ​ക്ര​മ സം​ഭ​വ​മു​ണ്ടാ​യ​ത്.
യു ​ഡി എ​ഫ് പ​ഞ്ചാ​യ​ത്തം​ഗം സൗ​മ്യ​യു​ടെ ക​ട​യും ആ​ക്ര​മി​ക്ക​പ്പെ​ട്ടു. കോ​ൺ​ഗ്ര​സ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ഇ​ർ​ഷാ​ദ് ബ​ഷീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യു​ഡി​എ​ഫ് നേ​താ​ക്ക​ളും പ്ര​ക​ട​നം ന​ട​ത്തി​യ സി​പി​എം പ്ര​വ​ർ​ത്ത​ക​രും അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ക​യാ​യി​രു​ന്നുവെന്ന് പറയപ്പെടുന്നു. സി​പി​​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ലി​നേ​ഷ്, ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​യ ര​ഞ്ജി​ത്ത്, വി​പി കൃ​ഷ്ണ​ൻ (ശം​ഭു ), കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ര​യാ​യ നീ​ലികു​ളം സ​ദാ​ന​ന്ദ​ൻ, ഇ​ർ​ഷാ​ദ് ബ​ഷീ​ർ, സൗ​മ്യ​എ​ന്നി​വ​ർ​ക്ക് സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റു. പ​രു​ക്കേ​റ്റ പ്ര​വ​ർ​ത്ത​ക​രെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. എ​ന്നാ​ൽ വൈ​കു​ന്നേ​ര​ത്തോ​ടെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ഇ​ർ​ഷാ​ദ് ബ​ഷീ​റി​ന്‍റെ സ​ഹോ​ദ​ര​ൻ ഷം​നാ​ദ് ബ​ഷീ​ർ, വി​ച്ചു, മു​സാ​ഫി​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ത്തോ​ളം കോ​ൺ​ഗ്ര​സ് പ്രവർത്തകസം​ഘം സം​ഘ​ടി​ച്ചെ​ത്തിയത് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​രും കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ വീ​ണ്ടും ചേ​രി​തി​രി​ഞ്ഞ് ആ​ക്ര​മ​ണം ന​ട​ക്കാനിടയായി. തു​ട​ർ​ന്ന് പോ​ലീ​സ് എ​ത്തി സ്ഥി​തി നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. സം​ഘ​ർ​ഷ​ത്തി​ൽ നി​ര​വ​ധി കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കും പ​രി​ക്കേ​റ്റു. ഇ​വ​രും താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ തേ​ടി. സം​ഭ​വ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പോ​ലീ​സ് ത​യാ​റാ​ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യും സിപിഎ​മ്മും ആ​വ​ശ്യ​പ്പെ​ട്ടു.