കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ പ​ത്ത​നാ​പു​ര​ത്ത് നി​യ​ന്ത്ര​ണം ശ​ക്ത​മാ​ക്കു​ന്നു
Saturday, July 31, 2021 11:04 PM IST
പ​ത്ത​നാ​പു​രം:​ കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ പ​ത്ത​നാ​പു​ര​ത്ത് നി​യ​ന്ത്ര​ണം ശ​ക്ത​മാ​ക്കു​ന്നു.​ പോ​ലീ​സ്, പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​ടെ സം​യു​ക്ത യോ​ഗ​ത്തി​ലാ​ണ് കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ഉ​യ​ർ​ന്നു​വ​ന്ന​ത്.​
പോ​സി​റ്റീ​വ് ആ​കു​ന്ന​വ​രെ ഡിസിസി,​ സി എ​ഫ് എ​ൽ ടി ​സി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​ന്ന​തി​നൊ​പ്പം സ​മ്പ​ർ​ക്ക​മു​ള്ള​വ​രെ കൃ​ത്യ​മാ​യും നി​രീ​ക്ഷി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​വും ഒ​രു​ക്കും.​ പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ചാ​ൽ മി​ക്ക ആ​ളു​ക​ളും ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​രു​ക​യാ​ണ് പ​തി​വ്.​ഇ​തോ​ടെ വീ​ട്ടി​ലു​ള്ള മ​റ്റു​ള്ള​വ​ർ​ക്കും പോ​സി​റ്റീ​വ് ആ​കാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്.​ പ്രൈ​മ​റി, സെ​ക്ക​ൻഡ​റി സ​മ്പ​ർ​ക്ക​ത്തി​ലു​ള്ള​വ​ർ വി​വ​രം ര​ഹ​സ്യ​മാ​ക്കി പു​റ​ത്തി​റ​ങ്ങി ന​ട​ക്കു​ന്ന​തും രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​ന് ത​ട​സം സൃ​ഷ്ടി​ക്കു​ന്നു.​
പോ​സി​റ്റീ​വ് ആ​കു​ന്ന​വ​രെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഡി ​സി സി, ​സി എ​ഫ് എ​ൽ ടി ​സി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​ക, ഇ​ത്ത​രം സെ​ന്‍ററു​ക​ളെ​ക്കു​റി​ച്ചു​ള്ള തെ​റ്റാ​യ ധാ​ര​ണ തി​രു​ത്തുക,​ രോ​ഗി​ക​ൾ സ്വ​യം ഇ​വി​ട​ങ്ങ​ളി​ലേ​ക്ക് മാ​റാ​നു​മു​ള്ള ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ക, പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​ക തു​ട​ങ്ങി​യ തീ​രു​മാ​നം ഉ​ണ്ടാ​യി.​ ട്രി​പ്പി​ൾ ലോ​ക്കഡൗ​ൺ നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ തു​റ​ക്കാ​ൻ ക​ഴി​യു​ന്ന വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ ഉ​ട​മ​ക​ളും ജീ​വ​ന​ക്കാ​രും ര​ണ്ട് വാ​ക്സി​നു​മെ​ടു​ത്ത സ​ർ​ട്ടി​ഫി​ക്ക​റ്റോ, പ​തി​ന​ഞ്ച് ദി​വ​സ​ത്തി​നു​ള്ളി​ലു​ള്ള ആ​ർ ടി ​പി സി ​ആ​ർ നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റോ കൈ​യി​ൽ ക​രു​തു​ക, ഇ​ല്ലാ​ത്ത​വ​ർ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ക, പ​രി​ശോ​ധ​ന​ക​ൾ വ്യാ​പ​ക​മാ​ക്കു​ക, മാ​ധ്യ​മ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ, ല​ഘു​ലേ​ഖ​ക​ൾ, ഉ​ച്ച​ഭാ​ഷി​ണി മു​ത​ലാ​യ​വ വ​ഴി ഗ്രാ​മീ​ണ​മേ​ഖ​ല​ക​ളി​ലു​ൾ​പ്പെ​ടെ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി​യും പ്ര​ദേ​ശ​വാ​സി​ക​ളി​ലെ സ​മ്പ​ർ​ക്ക​വും വ്യാ​പ​ന​വും ഒ​ഴി​വാ​ക്കാ​നും തീ​രു​മാ​ന​മെ​ടു​ത്തു.
​യോ​ഗ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ് തു​ള​സി, സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സു​രേ​ഷ് കു​മാ​ർ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സു​രേ​ഷ് ബാ​ബു, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ന​സീ​മ ഷാ​ജ​ഹാ​ൻ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ഏ ​ബി അ​ൻ​സാ​ർ, സു​ന​റ്റ് കെ ​വൈ, ബ​ൽ​ക്കീ​സ് ബീ​ഗം, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഫാ​റൂ​ഖ് മു​ഹ​മ്മ​ദ്, ഐ​ഷ ഷാ​ജ​ഹാ​ൻ, മ​ണി സോ​മ​ൻ, എം ​എ​സ് നി​വാ​സ്, സ​ലൂ​ജ ദി​ലീ​പ്, പ്രി​ൻ​സി ജി​ജി, സി ​വി​ജ​യ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഗോ​പ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.