ഇ​ത്തി​ക്ക​ര​യി​ൽ ലോ​റി ഡ്രൈ​വ​ർ​ക്ക് നേ​രെ ന​ട​ന്ന​ത് ആ​സൂ​ത്രി​ത കൊ​ല​പാ​ത​ക​ശ്ര​മം
Saturday, July 31, 2021 11:04 PM IST
ചാ​ത്ത​ന്നൂ​ർ: ഇ​ത്തി​ക്ക​ര​യി​ൽ ലോ​റി ഡ്രൈ​വ​ർ​ക്ക് നേ​രെ ന​ട​ന്ന​ത് ആ​സൂ​ത്രി​ത കൊ​ല​പാ​ത​ക ശ്ര​മം. ത​ട്ടി​കൊ​ണ്ടു പോ​യി കൊ​ല​പ്പെ​ടു​ത്താ​നാ​യി​രു​ന്നു പ​ദ്ധ​തി​യെ​ന്ന സം​ശ​യം ശ​ക്ത​മാ​കു​ന്നു.

കു​ള​ത്തു​പ്പു​ഴ നെ​ല്ലി​മൂ​ട് തി​ങ്ക​ൾ ക​രി​ക്കം​കു​ഴി​വി​ള വീ​ട്ടി​ൽ ലോ​റി ഡ്രൈ​വ​റും ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നു​മാ​യ ഷി​ബി​ന് (30) നേ​രെ​യാ​ണ് വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചേ ഇ​ത്തി​ക്ക​ര​യി​ൽ ദേ​ശീ​യ പാ​ത​യി​ൽ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ഷി​ബി​നെ ​ക്രൂ​ര​മാ​യി​ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്പി​ച്ച​വ​രെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​താ​യി പോ​ലീ​സ്.​ ആ​ക്ര​മി​ക്ക​പ്പെ​ട്ട​പ്പോ​ൾ ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന സ​ഹാ​യി​യെ ചാ​ത്ത​ന്നൂ​ർ സിഐ. ജ​സ്റ്റി​ൻ ജോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ​ ചോ​ദ്യം ചെ​യ്തു.​ ഷി​ബി​ൻ കൊ​ട്ടി​യ​ത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ക​ണ്ണൂ​രി​ൽ നി​ന്നും ചെ​ങ്ക​ല്ലും ക​യ​റ്റി വ​രി​ക​യാ​യി​രു​ന്നു ലോ​റി​യി​ലെ ഡ്രൈ​വ​ർ ഷി​ബി​ൻ. ലോ​റി നി​ർ​ത്തി പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ ആ​ട്ടോ​യി​ലും ബൈ​ക്കി​ലു​മാ​യെ​ത്തി​യ എ​ട്ടം​ഗ ഗു​ണ്ടാ​സം​ഘ​മാ​ണ് ആ​ക്ര​മി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്പി​ച്ച​ത്. കു​ള​ത്തൂ​പ്പു​ഴ​യി​ൽ ന​ട​ന്ന എ​സ്ഡി​പി​ഐ-​ഡി​വൈ​എ​ഫ്ഐ സം​ഘ​ട്ട​ന കേ​സി​ലെ പ്ര​ധാ​ന സാ​ക്ഷി​യാ​ണ് ഡി​വൈ​എ​ഫ്ഐ​ഐ പ്ര​വ​ത്ത​ക​നാ​യ ഷി​ബി​ൻ. ആ​ക്ര​മ​ണം ആ​സൂ​ത്രി​ത​മാ​യി​രു​ന്നു​വെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്.