ഗ്രാമ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി നി​വേ​ദ​നം ന​ൽ​കി
Saturday, July 31, 2021 11:04 PM IST
ച​വ​റ : ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി എം ​എ​ൽ എ​യ്ക്കും ബ്ലോ​ക്ക്‌ ഭ​ര​ണ സ​മ​തി​യ്ക്കും നി​വേ​ദ​നം ന​ൽ​കി. ച​വ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നു ല​ഭി​ക്കു​ന്ന കോ​വി​ഡ് വാ​ക്സി​ൻ വ​ള​രെ കു​റ​വാ​ണെ​ന്നും മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളും ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളും മ​റ്റു ധാ​രാ​ളം ഉ​ള്ള ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ജ​ന​സം​ഖ്യ​യ്ക്ക് അ​നു​പാ​തി​ക​മാ​യ വാ​ക്സി​ൻ ല​ഭി​ക്കു​ന്നി​ല്ല. 23 വാ​ർ​ഡു​ക​ളു​ള്ള ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് ജ​ന​സം​ഖ്യ​യ്ക്ക് അ​നു​പാ​തി​ക​മാ​യ വാ​ക്സ​സി​ൻ ല​ഭ്യ​മാ​ക്കു​ക, നി​ല​വി​ലെ വാ​ക്സി​ൻ​സെ​ന്‍ററി​നു പു​റ​മേ ഒ​രു​വാ​ക്സി​ൻ സെ​ന്‍റർ കൂ​ടി അ​നു​വ​ദി​ക്കു​ക, ഡോ​ക്ട​റു​ടെ​യും സ്റ്റാ​ഫി​ന്‍റേ​യും സേ​വ​നം ല​ഭ്യ​മാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സു​ജി​ത്ത് വി​ജ​യ​ൻ​പി​ള്ള എംഎ​ൽഎ​യ്ക്കും ​ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യ്ക്കും ച​വ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി നി​വേ​ദ​നം ന​ൽ​കി​യ​ത് .

മൊ​ബൈ​ൽ ഫോ​ൺ വി​ത​ര​ണം ചെയ്തു

കൊ​ട്ടി​യം:​ വ​ട​ക്കേ​വി​ള ഫൈ​ൻ ആ​ർ​ട്സ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​യ​ത്തി​ൽ വി ​വി വി ​എ​ച് എ​സ് എ​സി​ലെ​യും മ​ണ​ക്കാ​ട് ദേ​വി വി​ലാ​സം എ​ൽപി. ​സ്കൂ​ളി​ലെ​യും കു​ട്ടി​ക​ൾ​ക്ക് പ​ഠ​ന സൗ​ക​ര്യ​ത്തി​നാ​യി മൊ​ബൈ​ൽ ഫോ​ൺ വാ​ങ്ങി ന​ൽ​കി. ഫാ​സ് അം​ഗ​ങ്ങ​ളി​ൽ നി​ന്നും മൊ​ബൈ​ൽ ച​ല​ഞ്ചി​ലൂ​ടെ പ​ണം സ്വ​രൂ​പി​ച്ചാ​ണ് മൊ​ബൈ​ൽ വാ​ങ്ങി​യ​ത്.
ഫാ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി. ​ര​മേ​ശ് ബാ​ബു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ വി ​വി വി ​എ​ച്ച്എ​സ് എ​സി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ എം. ​നൗ​ഷാ​ദ് എം ​എ​ൽ എ ​ഫോ​ൺ സ്കൂ​ൾ ഹെ​ഡ്മി​സ്ട്രെ​സ്മാ​രെ ഏ​ല്പി​ക്കു​ക​യാ​യി​രു​ന്നു. യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി ഡി ​ബാ​ബു, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ. ​നാ​സി​മു​ദീ​ൻ, ഇ ​എ ഖാ​ദ​ർ, എം. ​പൂ​ക്കു​ഞ്ഞു, എ​സ്. സു​നി​ൽ, സ്കൂ​ൾ സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് സ​ജി​ത എ. ​ആ​ർ, ദേ​വി വി​ലാ​സം എ​ച്ച്എം. പ്രീ​ത പി. ​കെ., പി ​റ്റി എ ​പ്ര​സി​ഡന്‍റ് എ​ൽ. പ്ര​സാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.