ആ​ളി​ല്ലാ​ത്ത പു​ര​യി​ട​ത്തി​ൽ നി​ന്നും ല​ഹ​രി വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി
Saturday, July 31, 2021 11:04 PM IST
ചാ​ത്ത​ന്നൂ​ർ: ആ​ളൊ​ഴി​ഞ്ഞ പു​ര​യി​ട​ത്തി​ൽ നി​ന്നും ക​ഞ്ചാ​വും സി​റി​ഞ്ചും, മ​ദ്യ കു​പ്പി​ക​ളും ക​ണ്ടെ​ത്തി. പ​ഴ​യാ​റ്റി​ൻ​കു​ഴി- ച​കി​രി​ക്ക​ട റോ​ഡ​രി​കി​ലു​ള്ള ആ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ പാ​ർ​ക്കിം​ഗി​നാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന സ്ഥ​ല​ത്തു നി​ന്നാ​ണ് ക​ഞ്ചാ​വും മ​യ​ക്കു​മ​രു​ന്ന് കു​ത്തി​വെ​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച സി​റി​ഞ്ചും ക​ണ്ടെ​ത്തി​യ​ത്. മ​യ​ക്കു​മ​രു​ന്ന് സം​ഘ​ങ്ങളു​ടെ താ​വ​ള​മാ​യ ഇ​വി​ടെ പു​ര​യി​ടം വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്.
ക​ഴി​ഞ്ഞ കു​റെ നാ​ളു​ക​ളാ​യി ഇ​വി​ടെ പു​റ​ത്തു നി​ന്നെ​ത്തു​ന്ന യു​വാ​ക്ക​ൾ ത​മ്പ​ടി​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​ത​നു​സ​രി​ച്ച് സ്ഥ​ല​ത്തെ​ത്തി​യ കൊ​ല്ലം എ​ക്സൈ​സ് സ്ക്വാ​ഡ് ഇ​ൻ​സ്പെ​ക്ട​ർ രാ​ജീ​വി​ന്‍റെ നേ​തൃത്വത്തി​ലു​ള്ള എ​ക്സൈ​സ് സം​ഘം ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ പു​ര​യി​ട​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും നാ​ട്ടു​കാ​ർ ക​ണ്ടെ​ത്തി​യ ക​ഞ്ചാ​വ് എ​ക്സൈ​സ് ഓ​ഫീ​സി​ലേ​ക്ക് കൊ​ണ്ടു പോ​കു​ക​യും ചെ​യ്തു. ഇ​വി​ടം കേ​ന്ദ്രീ​ക​രി​ച്ച് മ​യ​ക്കു​മ​രു​ന്നു ക​ച്ച​വ​ട​വും ഉ​പ​യോ​ഗ​വും ന​ട​ക്കു​ന്ന​താ​യി കാ​ട്ടി പ്ര​ദേ​ശ​വാ​സി​ക​ൾ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് അ​ടു​ത്തി​ടെ പ​രാ​തി ന​ൽ​കി​യി​രു​ന്നു. പ​ഴ​യാ​റ്റി​ൻ​കു​ഴി ഭാ​ഗ​ത്തു നി​ന്നോ ച​കി​രി​ക്ക ട ​ഭാ​ഗ​ത്തു നി​ന്നോ എ​ക്സൈ​സോ പോ​ലീ​സോ വ​രു​ന്നു​ണ്ടെ​ങ്കി​ൽ വി​വ​രം കൈ​മാ​റു​ന്ന​തി​നാ​യി ഇ​വ​ർ ആ​ളു​ക​ളെ നി​ർ​ത്തി​യി​ട്ടു​ണ്ടെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.