കേ​ര​ള​ത്തി​ല്‍ കാ​ട്ടു​നീ​തി​യാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത് : വി.​ഡി സ​തീ​ശ​ന്‍
Saturday, July 31, 2021 12:23 AM IST
അ​ഞ്ച​ല്‍ : കേ​ര​ള​ത്തി​ല്‍ ഭ​ര​ണ​ത്തി​ന്‍റെ ധി​ക്കാ​ര​വും വി​വേ​ച​ന​വു​മാ​ണ് പോ​ലീ​സ് ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്നും സ​ര്‍​ക്കാ​ര്‍ ചെ​യ്യു​ന്ന തെ​റ്റാ​യ ന​ട​പ​ടി​ക​ള്‍ ആ​ര് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു​വോ അ​വ​രെ ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കി അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ലി​ല്‍ അ​ട​ക്കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​തെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ന്‍ പ​റ​ഞ്ഞു.
നി​ല​മേ​ലി​ല്‍ വാ​ക്സി​ന്‍ വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ണ്ടാ​യ ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് വ​നി​താ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ട​ക്കം പ​ത്തോ​ളം ആ​ളു​ക​ളെ ജ​യി​ലി​ല്‍ അ​ട​ച്ച സം​ഭ​വ​ത്തി​ല്‍ ജാ​മ്യം ല​ഭി​ച്ചു പു​റ​ത്തി​റ​ങ്ങി​യ​വ​ര്‍​ക്ക് ന​ല്‍​കി​യ സ്വീ​ക​ര​ണ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ്.
സി​പി​എം പ​റ​യു​ന്ന​ത് അ​നു​സ​രി​ക്കാ​ന്‍ മാ​ത്ര​മാ​യി ചി​ല ഉ​ദ്യോ​ഗ​സ്ഥ​ന്‍​മാ​രു​ണ്ട്. അ​വ​ര്‍ ക​രു​തി​യി​രി​ക്കു​ക.
ആ​ല​പ്പു​ഴ​യി​ലെ കൈ​ന​കി​രി​യി​ല്‍ വാ​ക്സി​ന്‍ വി​ത​ര​ണ കേ​ന്ദ്ര​ത്തി​ല്‍ എ​ത്തി ഡോ​ക്ട​റു​ടെ ചെ​കി​ട്ട​ത്തു അ​ടി​ച്ച സി​പി​എം നേ​താ​വ് ഇ​പ്പോ​ഴും സ​മൂ​ഹ​ത്തി​ല്‍ വി​ല​സു​ന്നു. വാ​കി​സ്ന്‍ വി​ത​ര​ണ​ത്തി​ലെ ക്ര​മ​ക്കേ​ട് ചോ​ദ്യം ചെ​യ്ത കോ​ണ്‍​ഗ്ര​സ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യി​ലി​ല്‍. ഇ​തി​ലൂ​ടെ കേ​ര​ള​ത്തി​ലെ പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ കാ​ട്ടു​നീ​തി​യാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്നും വി.​ഡി സ​തീ​ശ​ന്‍ പ​റ​ഞ്ഞു. നി​ല​മേ​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​നീ​ത, നേ​താ​ക്ക​ളാ​യ എം.​എം ന​സീ​ര്‍, ബി​ന്ദു​കൃ​ഷ​ണ ബി​നു, സാ​ജ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു