വൈ​എം​സി​എ ത​ണ​ൽ പ​ദ്ധ​തി
Saturday, July 31, 2021 12:23 AM IST
കൊ​ട്ടാ​ര​ക്ക​ര: വൈ​എം​സി​എ പു​ന​ലൂ​ർ സ​ബ് റീ​ജി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ത​ണ​ൽ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ക​ല​യ​പു​രം സ​ങ്കേ​ത​ത്തി​ൽ മു​ൻ ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം കെ.​ഒ. രാ​ജു​ക്കു​ട്ടി നി​ർ​വ​ഹി​ച്ചു.
സ​ബ് റീ​ജി​യ​ൻ ചെ​യ​ർ​മാ​ൻ കെ.​കെ.​അ​ല​ക്സാ​ണ്ട​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ക​ല​യ​പു​രം സ​ങ്കേ​തം ഡ​യ​റ​ക്ട​ർ ക​ല​യ​പു​രം ജോ​സ് സ​ന്ദേ​ശം ന​ൽ​കി.
ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബി​നു .കെ.​ജോ​ൺ, മാ​ത്യു വ​ർ​ഗീ​സ്, വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​ഏ​ബ്ര​ഹാം മാ​ത്യു, ബാ​ബു ഉ​മ്മ​ൻ, പി.​എ.​സ​ജി​മോ​ൻ, സാ​നു ജോ​ർ​ജ്, ബോ​വ​ൻ കു​ര്യാ​ക്കോ​സ്, സു​ബീ​ഷ് ജോ​ർ​ജ്,പി.​വൈ. തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​ത​ണ​ൽ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ല​യ​പു​രം സ​ങ്കേ​ത​ത്തി​ന് അ​ര ല​ക്ഷം​രൂ​പ​യു​ടെ സാ​മ്പ​ത്തി​ക സ​ഹാ​യം ക​ല​യ​പു​രം ജോ​സി​ന് കൈ​മാ​റി.റീ​ജി​യ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സ​ബ് റീ​ജി​യ​നി​ലെ വി​വി​ധ യൂ​ണി​റ്റു​ക​ളി​ൽ കോ​വി​ഡാ​ന​ന്ത​ര ചി​കി​ൽ​സ​ക്കാ​യി 50 രോ​ഗി​ക​ൾ​ക്ക് പോ​ഷ​കാ​ഹാ​ര കി​റ്റു​ക​ളു​ടെ വി​ത​ര​ണം, നി​ർ​ധ​ന​രാ​യ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​ള്ള മൊ​ബൈ​ൽ ഫോ​ൺ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണം എ​ന്നി​വ​യും ന​ട​ന്നു.