കുളത്തൂപ്പുഴയിൽ ആഴ്ചചന്ത പ്രവർത്തനം തുടങ്ങി
Saturday, July 31, 2021 12:23 AM IST
കു​ള​ത്തൂ​പ്പു​ഴ: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കാ​ര​ണം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന പ്രാ​ദേ​ശി​ക ക​ര്‍​ഷ​ക​രെ സ​ഹാ​യി​ക്കാ​നാ​യി കു​ള​ത്തൂ​പ്പു​ഴ​യി​ല്‍ ആ​ഴ്ച ച​ന്ത​പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി.
ഭ​ക്ഷ്യ​സു​ര​ക്ഷ, സു​ര​ക്ഷി​ത ഭ​ക്ഷ​ണം, ക​ര്‍​ഷ​ക ക്ഷേ​മം എ​ന്നി​വ ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നു​വേ​ണ്ടി കൃ​ഷി​ഭ​വ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ഴ്ച ച​ന്ത​ക​ള്‍ വ​ഴി ക​ര്‍​ഷ​ക​ര്‍​ക്ക് ത​ങ്ങ​ളു​ടെ ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ വി​റ്റ​ഴി​ക്കു​ന്ന​തി​നു​ള്ള വേ​ദി ഒ​രു​ക്കു​ക​യാ​ണ് ലക്ഷ്യം. വി​ല്ലു​മ​ല ആ​ഴ്ച​ച​ന്ത എ​ന്ന​പേ​രി​ല്‍ കു​ള​ത്തൂ​പ്പു​ഴ അ​മ്പ​ല​ക്ക​ട​വി​ല്‍ ആ​രം​ഭി​ച്ച പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​അ​നി​ല്‍​കു​മാ​ര്‍ നി​ര്‍​വ്വ​ഹി​ച്ചു.
ആ​ഴ്ച ച​ന്ത​യി​ലൂ​ടെ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ര്‍​ഷ​ക​ര്‍ ഉ​ല്‍​പ്പാ​ദി​പ്പി​ക്കു​ന്ന ജൈ​വ​പ​ച്ച​ക്ക​റി​ക​ളും പ​ഴ​വ​ര്‍​ഗ്ഗ​ങ്ങ​ളും ന്യാ​യ​വി​ല​ക്ക് ജ​ന​ങ്ങ​ളി​ല്‍ എ​ത്തി​ക്കു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ആ​ഴ്ച ച​ന്ത​ക​ള്‍ സം​ഘ​ടി​പ്പി​ക്കും.
വൈ​സ് പ്ര​സി​ഡ​ന്‍റ് ന​ദീ​റ സൈ​ഫു​ദീ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ച​ന്ദ്ര​കു​മാ​ര്‍, ഷീ​ജ​റാ​ഫി, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ അ​ജി​ത, ജ​യ​കൃ​ഷ്ണ​ന്‍, കൃ​ഷി​ആ​ഫീ​സ​ര്‍ പി. ​പ്രി​യ​കു​മാ​ര്‍, കൃ​ഷി​അ​സി​സ്റ്റ​ന്‍റ് സി. ​അ​നീ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗിച്ചു.