വട്ടക്കരിക്കം പാത അപകടക്കെണി
Saturday, July 31, 2021 12:23 AM IST
കു​ള​ത്തൂ​പ്പു​ഴ: കു​ടി​വെ​ള്ള പൈ​പ്പ് സ്ഥാ​പി​ക്കു​ന്ന​തി​നാ​യി പാ​ത​യോ​രം കു​ഴി​ച്ച​തി​നു പി​ന്നാ​ലെ മ​ഴ​യെ​ത്തി​യ​തോ​ടെ വ​ഴി​ന​ട​ക്കാ​നാ​വാ​തെ വ​ട്ട​ക്ക​രി​ക്കം നി​വാ​സി​ക​ൾ.
ജ​ല​ജീ​വ​ന്‍ മി​ഷ​ന്‍റെ ഭാ​ഗ​മാ​യു​ള്ള കു​ടി​വെ​ള്ള വി​ത​ര​ണ പൈ​പ്പു​ക​ളാ​ണ് പ്ര​ദേ​ശ​ത്ത് സ്ഥാ​പി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ വീ​തി കു​റ​ഞ്ഞ പാ​ത​യു​ടെ ഓ​ര​ത്തു കൂ​ടി പൈ​പ്പ് സ്ഥാ​പി​ക്കാ​നാ​യി എ​സ്ക​വേ​റ്റ​ര്‍ ഉ​പ​യോ​ഗി​ച്ച് കു​ഴി​യെ​ടു​ക്കു​ന്ന​ത് പാ​ത​യു​ടെ വ​ശ​ങ്ങ​ള്‍ ഇ​ടി​യു​ന്ന​തി​നും കു​ഴി​യി​ല്‍ നി​ന്നു​മു​ള്ള ചെ​ളി​മ​ണ്ണ് റോ​ഡി​ലേ​ക്കി​ടു​ന്ന​ത് മ​ഴ​യ​ത്ത് ഒ​ഴു​കി​പ്പ​ര​ന്ന് വ​ഴി​ന​ട​ക്കാ​നാ​വാ​ത്ത സ്ഥി​തി വി​ശേ​ഷ​മു​ണ്ടാ​ക്കു​ന്നു.
കൂ​ടാ​തെ പ്ര​ദേ​ശ​ത്ത് ടാ​റിം​ഗ് ചെ​യ്യാ​ത്ത വ​ട്ട​ക്ക​രി​ക്കം - കു​മ​രം​ക​രി​ക്കം പാ​ത​യി​ലും സ്ഥി​തി വ്യ​ത്യ​സ്ഥ​മ​ല്ല. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ പെ​യ്ത ക​ന​ത്ത മ​ഴ​യി​ല്‍ പാ​ത​യാ​കെ ചെ​ളി​മൂ​ടി കാ​ല്‍​ന​ട​യാ​ത്ര പോ​ലും ദു​ഷ്ക​ര​മാ​യ അ​വ​സ്ഥ​യി​ലാ​ണു​ള​ള​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.