ട്രോ​ളിംഗ് നി​രോ​ധ​നം ഇന്ന് അ​ര്‍​ധരാ​ത്രി അ​വ​സാ​നി​ക്കും ചാകര തേടി ബോട്ടുകൾ കടലിലേക്ക്
Saturday, July 31, 2021 12:23 AM IST
വ​ർ​ഗീ​സ് എം.​കൊ​ച്ചു​പ​റ​മ്പി​ൽ
ചവറ :സം​സ്ഥാ​ന​ത്ത് ഏ​ര്‍​പ്പെ​ടു​ത്തി​യ 52 ദി​ന ട്രോ​ളിം​ഗ് നി​രോ​ധ​നം ഇന്ന് അ​ര്‍​ധരാ​ത്രി അ​വ​സാ​നി​ക്കും. യ​ന്ത്ര​വ​ത്കൃ​ത ബോ​ട്ടു​ക​ള്‍​ക്കാ​യി​രു​ന്നു നി​യ​ന്ത്ര​ണം. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഹാ​ര്‍​ബ​റു​ക​ളി​ലും, ലേ​ല​ഹാ​ളു​ക​ളി​ലും മ​ത്സ്യ​ബ​ന്ധ​ന​യാ​ന​ങ്ങ​ളി​ലും ക​ര്‍​ശ​ന മാ​ന​ദ​ണ്ഡ​പാ​ല​നം ഉ​റ​പ്പാ​ക്കി​യാ​ണ് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് അ​നു​മ​തി.
ജാ​ഗ്ര​ത പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ക്കി​യ യാ​ന​ങ്ങ​ള്‍​ക്ക് മാ​ത്ര​മാ​ണ് അ​നു​മ​തി. പ​ര​മ്പ​രാ​ഗ​ത യാ​ന​ങ്ങ​ള്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​മ്പ​ര്‍ കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തി ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള സൊ​സൈ​റ്റി​യു​ടെ പേ​ര് പ്ര​ദ​ര്‍​ശി​പ്പി​ക്ക​ണം. ഹാ​ര്‍​ബ​റി​നു​ള്ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം പാ​സ് മു​ഖേ​ന മാ​ത്രം. എ​ന്‍​ട്രി പാ​സി​ല്‍ പ്ര​വേ​ശി​ക്കു​ന്ന സ​മ​യം കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്ത​ണം. ഗാ​ര്‍​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ള്‍, ലേ​ല തൊ​ഴി​ലാ​ളി​ക​ള്‍, ഏ​ജ​ന്റു​മാ​ര്‍, ബോ​ട്ട് ഉ​ട​മ​ക​ള്‍​ക്കൊ​പ്പം എ​ത്തു​ന്ന സ​ഹാ​യി​ക​ള്‍ എ​ന്നി​വ​ര്‍​ക്ക് ഹാ​ര്‍​ബ​റു​ക​ളി​ലും ലേ​ല​ഹാ​ളു​ക​ളി​ലും പ്ര​വേ​ശ​ന​മി​ല്ല. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും മ​റ്റ് ജി​ല്ല​ക​ളി​ല്‍ നി​ന്നു​മു​ള്ള യാ​ന​ങ്ങ​ള്‍​ക്കും പ്ര​വേ​ശ​ന​മി​ല്ല. ഹാ​ര്‍​ബ​റി​ന് ഉ​ള്ളി​ലേ​ക്ക് ക​ട​ക്കാ​നും പു​റ​ത്തി​റ​ങ്ങാ​നും ഓ​രോ ക​വാ​ടം മാ​ത്രം.
ത​ങ്ക​ശേരി ഹാ​ര്‍​ബ​റി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന യാ​ന​ങ്ങ​ള്‍ അ​ത​ത് സൊ​സൈ​റ്റി​ക​ള്‍​ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ള്ള ലേ​ല ഹാ​ളി​ല്‍ വി​പ​ണ​നം ന​ട​ത്ത​ണം. ഹാ​ര്‍​ബ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന കോ​ര​ന്‍ വ​ള്ള​ങ്ങ​ള്‍ സ​മ​യ​ക്ര​മം കൃ​ത്യ​മാ​യി പാ​ലി​ക്ക​ണം.
ശ​ക്തി​കു​ള​ങ്ങ​ര ഹാ​ര്‍​ബ​റി​ല്‍ മ​ത്സ്യ​വ്യാ​പാ​രം രാ​വി​ലെ നാ​ലു മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലുവ​രെ. ഹാ​ര്‍​ബ​റി​നു​ള്ളി​ല്‍ പ്ര​വേ​ശി​ക്കു​ന്ന ട്രേ​ഡ് യൂ​ണി​യ​ന്‍ തൊ​ഴി​ലാ​ളി​ക​ള്‍, ലേ​ല തൊ​ഴി​ലാ​ളി​ക​ള്‍, സീ ​ഫു​ഡ് ഏ​ജ​ന്റ്മാ​ര്‍, ബോ​ട്ട് ഉ​ട​മ​ക​ള്‍, വാ​ഹ​ന തൊ​ഴി​ലാ​ളി​ക​ള്‍, ക​ച്ച​വ​ട​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ര​ണ്ട് ഡോ​സ് വാ​ക്‌​സി​ന്‍ എ​ടു​ത്ത​വ​രോ കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റോ ഉ​ള്ള​വ​രാ​യി​രി​ക്ക​ണം.
കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ മേ​ഖ​ല​ക​ളി​ല്‍ നി​ന്നും ക​ണ്ട​യി​ന്‍​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ നി​ന്നു​മു​ള്ള തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഹാ​ര്‍​ബ​റു​ക​ളി​ല്‍ പ്ര​വേ​ശ​ന​മി​ല്ല. ലേ​ലം ഒ​ഴി​വാ​ക്കി വി​ല മു​ന്‍​കൂ​ട്ടി നി​ശ്ച​യി​ച്ച് മ​ത്സ്യം തൂ​ക്കി വി​ല്‍​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്തി. ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ നി​ര്‍​ബ​ന്ധ​മാ​യും കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കും.
ജാ​ഗ്ര​ത പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത യാ​ന​ങ്ങ​ളി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി പോ​കു​ന്ന അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ തി​രി​കെ എ​ത്തു​മ്പോ​ള്‍ ക്വാ​റ​ന്‍റയിൻ വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കു​ന്നു​ണ്ടെ​ന്നും ഉ​റ​പ്പ് വ​രു​ത്തും.
ഒ​രു ഹാ​ര്‍​ബ​റി​ല്‍ നി​ന്ന് പു​റ​പ്പെ​ടു​ന്ന യാ​ന​ങ്ങ​ള്‍ വി​പ​ണ​ന​ത്തി​നാ​യി അ​തേ ഹാ​ര്‍​ബ​റി​ല്‍ ത​ന്നെ എ​ത്ത​ണം.
എ​ല്ലാ യ​ന്ത്ര​വ​ത്കൃ​ത ബോ​ട്ടു​ക​ളും ഒ​റ്റ, ഇ​ര​ട്ട അ​ക്ക ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​മ്പ​ര്‍ അ​നു​സ​രി​ച്ച് ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ല്‍ മാ​ത്ര​മേ ഹാ​ര്‍​ബ​റി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ പാ​ടു​ള്ളൂ. തി​ങ്ക​ള്‍, ബു​ധ​ന്‍, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ല്‍ ഒ​റ്റ​യ​ക്ക യാ​ന​ങ്ങ​ളും ചൊ​വ്വ, വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ല്‍ ഇ​ര​ട്ട​അ​ക്ക യാ​ന​ങ്ങ​ള്‍​ക്കു​മാ​ണ് അ​നു​മ​തി. ബോ​ട്ടു​ക​ളി​ല്‍ സാ​മൂ​ഹി​ക അ​ക​ല​വും സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്ക​ണം.
ഹാ​ര്‍​ബ​റും പ​രി​സ​ര​വും ലേ​ല ഹാ​ളു​ക​ളും സ്റ്റാ​ളു​ക​ളും അ​ണു​വി​മു​ക്ത​മാ​ക്കും. ഹാ​ര്‍​ബ​റു​ക​ളി​ല്‍ പ്ര​വേ​ശി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാ​ണ്.