ലോ​റിഡ്രൈ​വ​റു​ടെ കൊ​ല​പാ​ത​കം; ഒ​രാ​ള്‍ കൂ​ടി അ​റ​സ്റ്റി​ല്‍
Saturday, July 31, 2021 12:20 AM IST
അ​ഞ്ച​ല്‍ : അ​ഞ്ച​ല്‍ -ആ​യൂ​ര്‍ പാ​ത​യി​ല്‍ ലോ​റി ഡ്രൈ​വ​റെ കു​ത്തി​കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ഒ​രാ​ള്‍ കൂ​ടി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. കൊ​ല്ലം ഇ​ത്തി​ക്ക​ര സ്വ​ദേ​ശി അ​ഖി​ല്‍ (20) ആ​ണ് ച​ട​യ​മം​ഗ​ലം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.
കേ​സി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ഒ​രാ​ളെ കൊ​ട്ടാ​ര​ക്ക​ര ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പി​ടി​കൂ​ടി​യി​രു​ന്നു. ഇ​പ്പോ​ള്‍ പി​ടി​യി​ലാ​യ അ​ഖി​ലാ​ണ് കേ​സി​ലെ മു​ഖ്യ പ്ര​തി​യെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​യാ​ളാ​ണ് അ​ജ​യ​ന്‍​പി​ള്ള​യെ കു​ത്തി​യ​തെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ല്‍ അ​ഖി​ല്‍ സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. ഇ​ത്തി​ക്ക​ര, ആ​ദി​ച്ച​നെ​ല്ലൂ​ര്‍ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള അ​ഞ്ചു​പേ​രാ​ണ് കൊ​ല​യ്ക്ക് പി​ന്നി​ലെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.
അ​ഖി​ലി​നെ ചോ​ദ്യം ചെ​യ്ത​തി​ല്‍ നി​ന്നും ഇ​വ​ര്‍ കൊ​ല​ക്ക് ശേ​ഷം ര​ക്ഷ​പ്പെ​ട്ട ബൈ​ക്കു​ക​ളി​ല്‍ ഒ​ന്ന് ഇ​ത്തി​ക്ക​ര ആ​റ്റി​ല്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ അ​ഖി​ലി​നെ തെ​ളി​വെ​ടു​പ്പി​ന് ശേ​ഷം ക​ട​യ്ക്ക​ല്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍റ് ചെ​യ്തു.
ഇ​നി കേ​സി​ല്‍ മൂ​ന്നു​പേ​ര്‍ കൂ​ടി പി​ടി​യി​ലാ​കാ​നു​ണ്ട്. ഇ​വ​ര്‍ ഉ​ട​ന്‍ പി​ടി​യി​ലാ​കു​മെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം പ​റ​യു​ന്നു. ഇ​ക്ക​ഴി​ഞ്ഞ 22 നാ​ണ് അ​ഞ്ച​ല്‍ ആ​യൂ​ര്‍ പാ​ത​യി​ല്‍ പെ​രി​ങ്ങ​ളൂ​ര്‍ ഭാ​ഗ​ത്ത് നി​ര്‍​ത്തി​യി​ട്ട ലോ​റി​യി​ല്‍ വി​ശ്ര​മി​ക്ക​വേ കേ​ര​ള​പു​രം സ്വ​ദേ​ശി അ​ജ​യ​ന്‍​പി​ള്ള​യെ കു​ത്തി കൊ​ല​പ്പെ​ടു​ത്തു​ന്ന​ത്. ക​വ​ര്‍​ച്ച​ക്ക് വേ​ണ്ടി​യാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത്.