അ​ഞ്ച​ൽ സെ​ന്‍റ് ജോ​ൺ​സി​ന് നൂ​റ് ശ​ത​മാ​നം വിജയം
Saturday, July 31, 2021 12:20 AM IST
അ​ഞ്ച​ൽ: സിബിഎ​സ് ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പരീക്ഷയിൽ അ​ഞ്ച​ൽ സെ​ന്‍റ് ജോ​ൺ​സ് സ്കൂ​ളി​ന് നൂ​റു ശ​ത​മാ​നം വി​ജ​യം.
പ​രീ​ക്ഷ എ​ഴു​തി​യ 107 വി​ദ്യാ​ർ​ഥി​ക​ളി​ൽ 96 പേ​ർ ഡി​സ്റ്റിം​ഗ്ഷ​നും 11 പേ​ർ ഫ​സ്റ്റ് ക്ലാ​സും നേ​ടി. 13 പേ​ർ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​വ​ൺ നേ​ടി.
സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ 500 ൽ 484 ​മാ​ർ​ക്കു തേ​ടി​യ രേ​ഷ്മ വ​ർ​ഗീ​സും അ​നു​ഗ്ര​ഹ എ​സും കോ​മേ​ഴ​സ് വി​ഭാ​ഗ​ത്തി​ൽ 500 ൽ 491 ​മാ​ർ​ക്കു നേ​ടി​യ സോ​ജാ ബി​ജു​വും സ്കൂ​ൾ ടോ​പ്പ​റാ​യി.