കേ​ര​ള ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ പുനലൂരിൽ ധർണ നടത്തി
Saturday, July 31, 2021 12:20 AM IST
പു​ന​ലൂ​ർ: കേ​ര​ള ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പു​ന​ലൂ​ർ ഹെ​ഡ് പോ​സ്റ്റ്‌ ഓ​ഫീ​സ് മു​ന്നി​ൽ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ വി​വാ​ദ കാ​ർ​ഷി​ക ക​രി​നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചും ജി​ല്ല​യി​ലെ മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളാ​യ ആ​ര്യ​ങ്കാ​വ്, തെ​ന്മ​ല, കു​ള​ത്തൂ​പ്പു​ഴ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ വ​നാ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന ജ​ന​വാ​സ പ്ര​ദേ​ശ​ങ്ങ​ളെ പാ​രി​സ്ഥി​തി​ക ദു​ർ​ബ​ല പ്ര​ദേ​ശ​മാ​യി ഗ​വ​ൺ​മെ​ന്‍റ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ന​ട​പ​ടി​ക​ൾ പി​ൻ​വ​ലി​ച്ചു ആ ​സ്ഥ​ല​ത്തു​ള്ള ജ​ന​ങ്ങ​ളു​ടെ ജീ​വി​ത നി​ല​വാ​ര​ത്തെ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടുമായിരുന്നു ധർണ.
ജി​ല്ലാ ക​ൺ​വീ​ന​ർ ടോ​ണി ജെ ​കോ​യി​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ർ​ഷ​ക​രു​ടെ ന്യാ​യ​മാ​യ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും ഉ​ൽ​പ്പാ​ദി​പ്പി​ക്കു​ന്ന കാ​ർ​ഷി​ക വി​ള​ക​ൾ വി​പ​ണി ക​ണ്ടെ​ത്തി വി​ൽ​ക്കു​വാ​നു​ള്ള ക​ർ​ഷ​ക​രു​ടെ അ​വ​കാ​ശ​ത്തെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്ക​രു​തെ​ന്നും കോ​ർ​പ​റേ​റ്റു​ക​ൾ​ക്കു​വേ​ണ്ടി രാ​ജ്യ​ത്തെ തീ​റെ​ഴു​ത​രു​തെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
പു​ന​ലൂ​ർ മു​ൻ​സി​പ്പ​ൽ കൗ​ൺ​സി​ല​ർ നി​ർ​മ്മ​ല സ​ത്യ​ൻ, ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഷെ​റി സി ​മാ​ത്യു, സി ​വി അ​ഷോ​ർ, റോ​യി ജോ​സ​ഫ് ആ​ര്യ​ങ്കാ​വ് എ​ന്നി​വ​ർ പ്രസംഗി​ച്ചു. അ​വ​കാ​ശ​ങ്ങ​ൾ​ക്കു​വേ​ണ്ടി മു​ദ്രാ​വാ​ക്യം വി​ളി​ക​ളും പ്ല​ക്കാ​ർ​ഡു​ക​ളും ഏ​ന്തി ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ ധ​ർ​ണയി​ൽ അ​ണി​ചേ​ർ​ന്നു.