ഇത്തിക്കരയിൽ ലോ​റി ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച പ്ര​തി​ക​ളെ​ക്കു​റി​ച്ച് സൂ​ച​ന
Saturday, July 31, 2021 12:20 AM IST
ചാ​ത്ത​ന്നൂ​ർ: ഇ​ത്തി​ക്ക​ര​യി​ൽ ലോ​റി ഡ്രൈ​വ​റെ ക്രൂ​ര​മാ​യി​ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്പി​ച്ച​വ​രെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​താ​യി പോ​ലീ​സ്.​ ആ​ക്ര​മി​ക്ക​പ്പെ​ട്ട​പ്പോ​ൾ ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന സ​ഹാ​യി​യെ ചാ​ത്ത​ന്നൂ​ർ സിഐ. ജ​സ്റ്റി​ൻ ജോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചോ​ദ്യം ചെ​യ്തു.
ക​ണ്ണൂ​രി​ൽ നി​ന്നും ചെ​ങ്ക​ല്ലും ക​യ​റ്റി വ​രി​ക​യാ​യി​രു​ന്ന ലോ​റി​യി​ലെ ഡ്രൈ​വ​ർ കു​ള​ത്തു​പ്പു​ഴ സ്വ​ദേ​ശി ഷി​ബി​നെ (30)യാ​ണ് വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചേ ഇ​ത്തി​ക്ക​ര​യി​ൽ വ​ച്ച് ആ​ക്ര​മി​ച്ച​ത്. ​ലോ​റി നി​ർ​ത്തി പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ ആ​ട്ടോ​യി​ലും ബൈ​ക്കി​ലു​മാ​യെ​ത്തി​യ എ​ട്ടം​ഗ ഗു​ണ്ടാ​സം​ഘ​മാ​ണ് ആ​ക്ര​മി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്പി​ച്ച​ത്. ഷി​ബി​ൻ കൊ​ട്ടി​യ​ത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.
ജീ​വ​ര​ക്ഷാ​ർ​ഥം ലോ​റി​യി​ൽ ഓ​ടി​ക്ക​യ​റാ​ൻ ശ്ര​മി​ച്ച ഷി​ബി​നെ ലോ​റി​യി​ൽ നി​ന്നും പി​ടി​ച്ചി​റ​ക്കി വാ​ഹ​ന​ത്തി​ൽ ക​യ​റ്റി കൊ​ണ്ടു​പോ​കാ​നും ഗു​ണ്ടാ​സം​ഘം ശ്ര​മം ന​ട​ത്തി. ഹൈ​വേ​യി​ലൂ​ടെ മ​റ്റ് വാ​ഹ​ന​ങ്ങ​ൾ വ​ന്ന​ത് കൊ​ണ്ടാ​ണ് ഗൂ​ണ്ടാ സം​ഘ​ത്തി​ന്‍റെ ശ്ര​മം പാ​ളി​യ​ത്. ഷി​ബി​നെ ത​ട്ടി​കൊ​ണ്ടു പോ​യി കൊ​ല​പ്പെ​ടു​ത്താ​നാ​യി​രു​ന്നോ ശ്ര​മം എ​ന്നും സം​ശ​യി​ക്കു​ന്നു​ണ്ട്. ഷി​ബി​ന്‍റെ ലോ​റി​യി​ൽ മൂ​ന്നു പേ​രു​ണ്ടാ​യി​രു​ന്നു.​
ഇ​വ​ർ​ ക​ണ്ണൂ​രി​ൽ നി​ന്നും യാ​ത്ര തി​രി​ച്ച​പ്പോ​ൾ മു​ത​ൽ ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന സ​ഹാ​യി​യെ ആ​രോ നി​ര​ന്ത​രം വി​ളി​ച്ചു കൊ​ണ്ടി​രു​ന്നു എ​ന്ന് ഷി​ബി​ൻ പോ​ലീ​സി​നോ​ടും മാ​ധ്യ​മ​ങ്ങ​ളോ​ടും പ​റ​ഞ്ഞു.
കു​ള​ത്തൂ​പ്പു​ഴ​യി​ൽ ന​ട​ന്ന എ​സ്ഡി​പി​ഐ-​ഡി​വൈ​എ​ഫ്ഐ സം​ഘ​ട്ട​ന കേസി​ലെ പ്ര​ധാ​ന സാ​ക്ഷി​യാ​ണ് ഡി​വൈ​എ​ഫ്ഐ​ഐ പ്ര​വ​ത്ത​ക​നാ​യ ഷി​ബി​ൻ. ആ​ക്ര​മ​ണം ആ​സൂ​ത്രി​ത​മാ​യി​രു​ന്നു​വെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്.​
ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന സ​ഹാ​യി​യു​ടെ സ​ഹാ​യ​വും ആ​ക്ര​മി​ക​ൾ​ക്ക് ല​ഭി​ച്ച​താ​യി സം​ശ​യി​ക്കു​ന്നു. ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നും കൂ​ടു​ത​ൽ സൂ​ച​ന​ക​ൾ ല​ഭി​ച്ച​താ​യാ​ണ് പോ​ലീ​സി​ൽ നി​ന്ന​റി​ഞ്ഞ​ത്.
സി​സി​ടി​വി കാ​മ​റ​ക​ളി​ൽ നി​ന്നും അ​ക്ര​മി​ക​ൾ എ​ത്തി​യ വാ​ഹ​നം തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. സ​ഹാ​യി​യു​ടെ മൊ​ബൈ​ൽ ഫോ​ൺ പോ​ലീ​സ് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കും.