യുവതി ആറ്റിൽചാ​ടി മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് നാട്ടുകാർ
Saturday, July 31, 2021 12:19 AM IST
കു​ണ്ട​റ: ഇരുപത്തിരണ്ടുകാ​രി​യാ​യ യു​വ​തി ഭ​ർ​ത്തൃ​ഗൃ​ഹ​ത്തി​ൽ നി​ന്നും ഇ​റ​ങ്ങി​പ്പോ​യി ക​ല്ല​ട​യാ​റ്റി​ൽ ചാ​ടി ആ​ത്മ​ഹ​ത്യ ചെ​യ്ത സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് നാട്ടുകാർ.
കി​ഴ​ക്കേ​ക​ല്ല​ട നി​ല​മേ​ൽ സൈ​ജു ഭ​വ​നി​ൽ സൈ​ജു​വും പ​വി​ത്രേ​ശ്വ​രം ചെ​റു​പൊ​യ്ക കു​ഴി വി​ള​യി​ൽ കൃ​ഷ്ണ​കു​മാ​റി​ന്‍റെയും ​ശ​ശി​ക​ല​യു​ടെ യും ​മ​ക​ൾ രേ​വ​തി​യും ത​മ്മി​ലു​ള്ള വി​വാ​ഹം 2020 ഓ​ഗ​സ്റ്റ് 30 നാ​യി​രു​ന്നു. സൈ​ജുവി​നു ദു​ബാ​യി​ൽ ആ​യി​രു​ന്നു ജോ​ലി. വി​വാ​ഹം ക​ഴി​ഞ്ഞ് ഒ​രു മാ​സ​ത്തി​നു​ശേ​ഷം സൈ​ജു തി​രി​കെ​പോ​യി. രേ​വ​തി ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ ത​ന്നെ​യാ​യി​രു​ന്നു താ​മ​സം. ഭ​ർ​ത്തൃ​ഗൃ​ഹ​ത്തി​ൽ രേ​വ​തി​ക്ക് നി​ര​ന്ത​രം മാ​ന​സി​ക പീ​ഡ​നം അ​നു​ഭ​വി​ക്കേ​ണ്ടി വ​ന്നി​രു​ന്ന​താ​യി രേ​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ ആ​രോ​പി​ക്കു​ന്നു.
നി​ർ​ധ​ന കു​ടും​ബ​മാ​യി​രു​ന്നു രേ​വ​തി​യു​ടെത്. സ്ത്രീധനം ഒ​ന്നും ത​രേ​ണ്ടെ​ന്ന് പ​റ​ഞ്ഞ​ത​നു​സ​രി​ച്ച് വി​വാ​ഹം ഉ​റ​പ്പി​ച്ചു. ഭ​ർ​ത്താ​വാ​യ സൈ​ജു​വി​നെ അ​പ്പ​പ്പോ​ൾ വീ​ട്ടി​ലെ അ​വ​ഗ​ണ​ന​യും ആ​ക്ഷേ​പ​ങ്ങ​ളും സം​ബ​ന്ധി​ച്ച് അ​റി​യി​ച്ചി​രു​ന്ന​താ​ണ്. കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ നാ​ട്ടി​ലേ​ക്കു​ള്ള വ​ര​വും പോ​ക്കും നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യേ ന​ട​ക്കൂ എ​ന്ന​തി​നാ​ൽ ഇ​നി എ​ത്ര നാ​ൾ ഈ ​മാ​ന​സി​ക പീ​ഡ​ന​ങ്ങ​ൾ സ​ഹി​ച്ച് ക​ഴി​യു​മെ​ന്ന ചി​ന്ത സ്വ​ന്തം ജീ​വ ത്യാ​ഗ ത്തി​ലേ​ക്ക് രേ​വ​തി​യെ ന​യി​ച്ച​താ​വാം.
29ന് ​രാ​വി​ലെ ഭ​ർ​ത്താ​വാ​യ ഷൈ​ജു​വി​നെ രേ​വ​തി മെ​സേജ് അ​യ​ച്ചു. ത​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​യി​രു​ന്നു മെ​സേജ് എ​ന്ന് ക​രു​തു​ന്നു. തു​ട​ർ​ന്ന് ഫോ​ൺ ബെ​ഡ്റൂ​മി​ൽ ത​ന്നെ വ​ച്ചു. മെ​സേജ് ക​ണ്ട​യു​ട​ൻ ദു​ബാ​യി​ൽ നി​ന്ന് സൈ​ജു തി​രി​ച്ചു വി​ളി​ച്ചെ​ങ്കി​ലും ഫോ​ൺ എ​ടു​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് രേ​വ​തി​യു​ടെ അ​മ്മ​യെ വി​ളി​ച്ച് വി​വ​ര​മ​റി​യി​ച്ചു.​ അ​മ്മ ക​ല്ല​ട​യി​ലെ സൈ​ജു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി. എ​ടി എ​മ്മി​ൽ പോ​യ​താ​ണെ​ന്ന് മ​റു​പ​ടി​യി​ൽ വി​ശ്വാ​സം തോ​ന്നാ​തി​രു​ന്ന അ​മ്മ മ​ക​ളെ കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ച് പ​രാ​തി​പ്പെ​ടാ​ൻ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് മ​ര​ണ​വി​വ​രം അ​റി​ഞ്ഞ​ത്.
ഇ​ൻ​ക്വ​സ്റ്റ്-​പോ​സ്റ്റു​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ ഇ​ന്ന​ലെ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു. മ​രി​ച്ച രേ​വ​തി​യു​ടെ ഭ​ർ​ത്താ​വ് സൈ​ജു ഇ​ന്ന് നാ​ട്ടി​ലെ​ത്തു​ന്ന​ത​നു​സ​രി​ച്ച് സം​സ്കാ​രം ന​ട​ക്കും.​ രേ​വ​തി​യു​ടേ​തെ​ന്ന് ക​രു​തു​ന്ന കു​റി​പ്പു​ക​ളും മൊ​ബൈ​ൽ ഫോ​ണും പോ​ലീ​സ് പ​രി​ശോ​ധി​ച്ച് വ​രു​ന്നു​ണ്ട്.