ആ​ശ്ര​യ​യു​ടെ സ്നേ​ഹ​ത്ത​ണലി​ൽ ര​തീ​ഷി​ന് ഫു​ൾ എ​ പ്ല​സ്; ആ​ര്യ​യ്ക്ക് മി​ന്നും വി​ജ​യം
Saturday, July 31, 2021 12:19 AM IST
കൊ​ട്ടാ​ര​ക്ക​ര: ആ​ശ്ര​യ​യു​ടെ സ്നേ​ഹ​ത​ണ​ലി​ൽ ജീ​വി​ക്കു​ന്ന ര​തീ​ഷി​ന് ഹ​യ​ർ സെ​ക്ക​ൻഡ​റി പ​രീ​ക്ഷ​യി​ൽ ഫു​ൾ എ​ പ്ല​സ്.​ കോ​വി​ഡ് രോ​ഗം ബാ​ധി​ച്ചി​ട്ടും പ​രീ​ക്ഷ​യെ​ഴു​തി​യ ആ​ര്യ​ക്ക് വിഎ​ച്ച്എ​സ് സി പ​രീ​ക്ഷ​യി​ൽ തി​ള​ക്ക​മാ​ർ​ന്ന വി​ജ​യ​വും.

ഇ​വ​രു​ടെ മി​ന്നും വി​ജ​യ​ത്തി​ന്‍റെ ആ​ഹ്ലാ​ദ​ത്തി​ലാ​ണ് ആ​ശ്ര​യ അ​ന്തേ​വാ​സി​ക​ളും ക​ല​യ​പു​രം ജോ​സും കു​ടും​ബ​വും. അ​ടൂ​ർ പ​റ​ന്ത​ൽ ആ​ശ്ര​യ ശി​ശു​ഭ​വ​നി​ൽ താ​മ​സി​ക്കു​ന്ന ര​തീ​ഷ് അ​ടൂ​ർ ഗ​വ. ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻഡറി സ്‌​കൂ​ളി​ൽ നി​ന്നു​മാ​ണ് പ്ല​സ് ടു​വി​ന് ഫു​ൾ എ ​പ്ല​സ് നേ​ടി വി​ജ​യി​ച്ച​ത്. ഇ​നി ഡി​ഗ്രി​യെ​ടു​ത്ത ശേ​ഷം സി​വി​ൽ സ​ർ​വീ​സ് നേ​ടി​യെ​ടു​ക്കു​കു​ക​യാണ് ​ര​തീ​ഷി​ന്‍റെ ല​ക്ഷ്യം.​ എ​സ്എ​സ്എൽസി​ക്കും ര​തീ​ഷ് ഫു​ൾ എ​പ്ല​സ് നേ​ടി​യി​രു​ന്നു.

പ​തി​ന​ഞ്ചു വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പാ​ണ് ര​തീ​ഷും അ​മ്മ​യും ര​ണ്ടു ചേ​ട്ട​ന്മാ​രും ആ​ശ്ര​യ​യു​ടെ ത​ണ​ലി​ലെ​ത്തി​യ​ത്. ത​ല ​ചാ​യ്ക്കാ​ൻ സ്വ​ന്ത​മാ​യി ഒ​രി​ട​മി​ല്ലാ​തെ കൊ​ല്ലം ഓ​ല​യി​ലെ ത​ടി ഡി​പ്പോ​യി​ലെ കോ​ൺ​ക്രീ​റ്റ് പൈ​പ്പി​നു​ള്ളി​ൽ ക​ഴി​ഞ്ഞു​വ​ന്ന രോ​ഗ​ങ്ങ​ൾ കാ​ർ​ന്നു​തി​ന്ന ഒ​ര​മ്മ​യു​ടെ​യും മൂ​ന്നു മ​ക്ക​ളു​ടെ​യും വാ​ർ​ത്ത 2006 ജൂ​ണി​ൽ പ​ത്ര​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ന്നും അ​റി​യാ​നി​ട​യാ​യ കൊ​ട്ടാ​ര​ക്ക​ര ആ​ശ്ര​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ല​യ​പു​രം ജോ​സും സം​ഘ​വും അ​വി​ടെ എ​ത്തി​യാ​ണ് ഈ ​നാ​ലു​പേ​രെ​യും ഏ​റ്റെ​ടു​ത്ത​ത് .

രോ​ഗി​യാ​യി​രു​ന്ന ര​തീ​ഷി​ന്‍റെ അ​മ്മ സു​ശീ​ല 2013 ൽ ​മ​ര​ണ​പ്പെ​ട്ടു. ര​തീ​ഷി​ന്‍റെ ര​ണ്ട് ചേ​ട്ട​ന്മാ​രും പ്ല​സ് ടു​വും ഐ​ടി​ഐ​യും ക​ഴി​ഞ്ഞു ജോ​ലി ചെ​യ്തു വ​രി​ക​യാ​ണ്. അ​തോ​ടൊ​പ്പം ക​ല​യ​പു​രം ആ​ശ്ര​യ ശി​ശു​ഭ​വ​നി​ൽ നി​ന്നും സൂ​ര്യ​യും വിഎ​ച്ച് എ​സ്ഇ പ​രീ​ക്ഷ മി​ക​ച്ച നി​ല​യി​ൽ പാ​സാ​യി. കോ​വി​ഡ് ബാ​ധി​ച്ചി​ട്ടും ത​ള​രാ​തെ പ​രീ​ക്ഷ എ​ഴു​തി​യാ​ണ് സൂ​ര്യ താ​മ​ര​ക്കു​ടി എ​സ് വിവിഎ​ച്ച്എ​സ്എ​സി​ൽ നി​ന്നും പ​രീ​ക്ഷ പാ​സാ​യ​ത്.

ര​തീ​ഷ് ത​ന്‍റെ ഈ ​മി​ക​ച്ച വി​ജ​യം സ​മ​ർ​പ്പി​ക്കു​ന്ന​ത് ക​ല​യ​പു​രം ജോ​സി​നും ഭാ​ര്യ മി​നി ജോ​സി​നു​മാ​ണ്. മ​രി​ച്ചു​പോ​യ അ​മ്മ​യ്ക്കു ത​ന്‍റെ വി​ജ​യം കാ​ണാ​ൻ ക​ഴി​യു​ന്നി​ല്ല​ല്ലോ എ​ന്ന സ​ങ്ക​ട​മാ​ണ് ഇ​പ്പോ​ൾ ര​തീ​ഷി​നു​ള്ള​ത്.