ആ​ളി​ല്ലാ​ത്ത വീ​ട്ടി​ൽ നി​ന്നും 30 പ​വ​നും മൂന്ന് ല​ക്ഷം രൂ​പ​യും ക​വ​ർ​ന്നു
Saturday, July 31, 2021 12:19 AM IST
കൊ​ട്ടാ​ര​ക്ക​ര: കി​ഴ​ക്കേ തെ​രു​വി​ൽ ആ​ളി​ല്ലാ​തി​രു​ന്ന വീ​ട്ടി​ൽ വ​ൻ ക​വ​ർ​ച്ച. 30 പ​വ​ൻ സ്വ​ർ​ണവും മൂന്ന് ല​ക്ഷം രൂ​പ​യും ന​ഷ്ട​പ്പെ​ട്ട​താ​യി വീ​ട്ടു​കാ​ർ.

കി​ഴ​ക്കേ തെ​രു​വ് പ​റ​ങ്കി​മാം വി​ള വീ​ട്ടി​ൽ സ്ക​റി​യാ ബാ​ബു​വി​ന്‍റെ വ​സ​തി​യി​ലാ​ണ് ഇ​ന്ന​ലെ രാ​ത്രി​യി​ൽ ക​വ​ർ​ച്ച ന​ട​ന്ന​ത്.​ പു​ല​മ​ണി​ലെ വ്യാ​പാ​രി​യാ​യ സ്ക​റി​യാ ബാ​ബു​വും കു​ടും​ബ​വും ചി​കി​ൽ​സാ ആ​വ​ശ്യ​ത്തി​നാ​യി ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച മു​ത​ൽ പെ​രു​മ്പാ​വൂ​രി​ലാ​യി​രു​ന്നു.

ഇ​ന്ന​ലെ രാ​വി​ലെ ഡ്രൈ​വ​ർ കാ​റെ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് വീ​ടി​ന്‍റെ മു​ൻ​വാ​തി​ൽ ത​ക​ർ​ത്ത നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്.​ തു​ട​ർ​ന്ന് കു​ടും​ബ​ത്തെ​യും ബ​ന്ധു​ക്ക​ളെ​യും വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പെ​രു​മ്പാ​വൂ​രി​ൽ നി​ന്നും കു​ടും​ബാം​ഗ​ങ്ങ​ൾ എ​ത്തി​യ ശേ​ഷ​മാ​ണ് ന​ഷ്ട​ത്തി​ന്‍റെ വ്യാ​പ്തി വ്യ​ക്ത​മാ​യ​ത്.​ വീ​ടി​നു​ള്ളിലെ ​അ​ല​മാ​ര​ക​ളും മേ​ശ​യു​മെ​ല്ലാം കു​ത്തി​പ്പൊ​ളി​ച്ച നി​ല​യി​ലാ​യി​രുന്നു. ​

കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഡോ​ഗ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. വീ​ട്ടി​ൽ ആ​ളി​ല്ലെ​ന്ന​റി​യാ​വുന്ന​വ​രും വീ​ടു​മാ​യി ബ​ന്ധ​മു​ള്ള​വ​രുമാ​കാം ക​വ​ർ​ച്ചെ​ക്ക് പി​ന്നി​ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.