ക​ള്ളുഷാ​പ്പി​ലെ ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച കേ​സി​ലെ ഒരു പ്രതികൂടി അറസ്റ്റിൽ
Thursday, July 29, 2021 11:02 PM IST
ച​വ​റ : ക​ള്ളുഷാ​പ്പി​ലെ ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ് വ​ന്ന ര​ണ്ടാം പ്ര​തി​യെ ച​വ​റ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു . തേ​വ​ല​ക്ക​ര പ​ടി​ഞ്ഞാ​റ്റ​ക്ക​ര വ​ട​ശേരി പ​ടി​ഞ്ഞാ​റ്റ​തി​ൽ ചെ​മ്പ​ൻ എ​ന്ന് വി​ളി​ക്കു​ന്ന റി​യാ​സി​നെ​യാ​ണ് (25) ഇ​യാ​ൾ താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ നി​ന്നും ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യോ​ടെ പി​ടി​കൂ​ടി​യ​ത്.
പി​ടി​യി​ലാ​യ റി​യാ​സി​നെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ആ​ണ് മോ​ഷണ കേ​സി​ലും ഇ​പ്പോ​ൾ ഉ​ൾ​പ്പെ​ട്ട​ത്. പു​ത്ത​ൻ​ച​ന്ത​യി​ലു​ള്ള ഒ​രു വീ​ട്ടി​ൽ നി​ന്നും ബൈ​ക്ക് മോ​ഷ്ടി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് വീ​ണ്ടും അ​റ​സ്റ്റ് ഉ​ണ്ടാ​യ​ത്. പ​ന്മ​ന ആ​റു​മു​റി​ക്ക​ട​യ്ക്ക് സ​മീ​പ​മു​ള്ള ഷാ​പ്പി​ൽ അ​ക്ര​മം ന​ട​ത്തി ജീ​വ​ന​ക്കാ​ര​നാ​യ ച​വ​റ മേ​നാ​മ്പ​ള്ളി അ​മ്പ​ല​ത്തി​ൻ പ​ടി​ഞ്ഞാ​റ്റ​തി​ൽ സു​രേ​ന്ദ്ര​നെ കു​ത്തി​യ സം​ഭ​വ​ത്തി​ലാ​ണ് ഒ​ളി​വി​ൽ ക​ഴി​ഞ്ഞ് വ​ര​വേ​യാ​ണ് റി​യാ​സ് പി​ടി​യി​ലാ​യ​ത്. ഒ​ന്നാം പ്ര​തി​യാ​യ തേ​വ​ല​ക്ക​ര പ​ടി​ഞ്ഞാ​റ്റ​ക്കാ​ര നൂ​റാം കു​ഴി വീ​ട്ടി​ൽ ഷാ​ന​വാ​സ് (38 )നെ ​ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് പി​ടി​കൂ​ടി കോ​ട​തി റി​മാ​ൻഡി ചെ​യ്തി​രു​ന്നു.
സ്ഥി​ര​മാ​യി ഷാ​പ്പി​ലെ​ത്തു​ന്ന ഷാ​ന​വാ​സ് ക​ള്ളു കു​ടി​ച്ചി​ട്ട് പ​ണം ന​ൽ​കാ​തെ മ​ട​ങ്ങു​ന്ന​താ​യി​രു​ന്നു പ​തി​വ്. എ​ന്നാ​ൽ സം​ഭ​വ ദി​വ​സം ഇ​രു​വ​രും മ​ദ്യം ചോ​ദി​ച്ച​പ്പോ​ൾ പ​ണ​മി​ല്ലാ​തെ ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച ജീ​വ​ന​ക്കാ​ര​നാ​യ സു​രേ​ന്ദ്ര​നെ മ​ദ്യ കു​പ്പി​ക​ൾ പൊ​ട്ടി​ച്ചു ഇ​രു​വ​രും ചേ​ർ​ന്ന് കു​ത്തു​ക​യാ​യി​രു​ന്നു. എ​സ് ഐ​മാ​രാ​യ നൗ​ഫ​ൽ, ആ​ന്‍റണി, സിപിഒ ​അ​നു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് റി​യാ​സി​നെ പി​ടി​കൂ​ടി​യ​ത്. ഒ​ന്നാം പ്ര​തി ഷാ​ന​വാ​സ് തെ​ക്കും​ഭാ​ഗം, ച​വ​റ, കൊ​ല്ലം പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ വാ​ഹ​ന മോ​ഷ​ണം, ആ​ക്ര​മം തു​ട​ങ്ങി നി​ര​വ​ധി​കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.