ഗാ​ന്ധി​ഭ​വ​ന്‍ സം​സ്ഥാ​ന നാ​ട​കോ​ത്സ​വം; അ​വാ​ര്‍​ഡ്ദാ​നം നാളെ
Thursday, July 29, 2021 11:02 PM IST
പത്തനാപുരം: സാം​സ്‌​കാ​രി​ക വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഗാ​ന്ധി​ഭ​വ​ന്‍ ക​ലാ​-സാം​സ്‌​കാ​രി​ക കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ നാ​ല് മാ​സം മു​ന്‍​പ് കൊ​ല്ലം സോ​പാ​നം ആ​ഡി​റ്റോ​റി​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച സം​സ്ഥാ​ന നാ​ട​കോ​ത്സ​വ വി​ജ​യി​ക​ള്‍​ക്കു​ള്ള അ​വാ​ര്‍​ഡ്ദാ​നം നാളെ 11 ന് ​പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നി​ല്‍ മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ നി​ര്‍​വഹി​ക്കും.
ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ അ​ധ്യക്ഷ​നാ​കു​ന്ന ച​ട​ങ്ങി​ല്‍ ന​ട​ന്‍ പ്രേ​ംകു​മാ​ര്‍, ഐഎ​ല്‍ഒ മെ​മ്പ​ര്‍ ആ​ര്‍. ച​ന്ദ്ര​ശേ​ഖ​ര​ന്‍, പ​ത്ത​നാ​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​ആ​ന​ന്ദ​വ​ല്ലി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. തു​ള​സി, കെ. ​ധ​ര്‍​മ്മ​രാ​ജ​ന്‍, ഗാ​ന്ധി​ഭ​വ​ന്‍ സെ​ക്ര​ട്ട​റി ഡോ. ​പു​ന​ലൂ​ര്‍ സോ​മ​രാ​ജ​ന്‍, കെപിഎസി. ലീ​ലാ​കൃ​ഷ്ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.
നാ​ട​കോ​ത്സ​വ​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം നേ​ടി​യ കോ​ഴി​ക്കോ​ട് സ​ങ്കീ​ര്‍​ത്ത​ന​യു​ടെ വേ​ന​ല​വ​ധി, ര​ണ്ടാം സ്ഥാ​നം നേ​ടി​യ ഓ​ച്ചി​റ സ​രി​ഗ​യു​ടെ ന​ളി​നാ​ക്ഷ​ന്‍റെ വി​ശേ​ഷ​ങ്ങ​ള്‍, മൂ​ന്നാം സ്ഥാ​നം നേ​ടി​യ തി​രു​വ​ന​ന്ത​പു​രം സം​ഘ​കേ​ളി​യു​ടെ മ​ക്ക​ളു​ടെ ശ്ര​ദ്ധ​യ്ക്ക് എ​ന്നീ നാ​ട​ക​ങ്ങ​ള്‍​ക്ക് യ​ഥാ​ക്ര​മം അ​ര​ല​ക്ഷം രൂ​പ​യും ശി​ല്പ​വും, നാ​ല്പ​തി​നാ​യി​രം രൂ​പ​യും ശി​ല്പ​വും, മു​പ്പ​ത്ത​യ്യാ​യി​രം രൂ​പ​യും ശി​ല്പ​വും എ​ന്നി​ങ്ങ​നെ​യു​ള്ള അ​വാ​ര്‍​ഡു​ക​ള്‍ മ​ന്ത്രി സ​മ്മാ​നി​ക്കും. മി​ക​ച്ച നാ​ട​ക​ര​ച​ന​യ്ക്ക് ഹേ​മ​ന്ത്കു​മാ​ര്‍, സം​വി​ധാ​യ​ക​ന്‍ രാ​ജീ​വ​ന്‍ മ​മ്മി​ളി, ന​ട​ന്‍ സ​ജി മൂ​രാ​ട്, ന​ടി ശ്രീ​ജ എ​ന്‍.​കെ., മ​റ്റ് അ​വാ​ര്‍​ഡ് ജേ​താ​ക്ക​ളാ​യ ഫ്രാ​ന്‍​സി​സ് ടി. ​മാ​വേ​ലി​ക്ക​ര,
ആ​ര്‍​ട്ടി​സ്റ്റ് സു​ജാ​ത​ന്‍, രാ​ജേ​ഷ് ഇ​രു​ളം, പ്ര​മോ​ദ് വെ​ളി​യ​നാ​ട്, മ​ല്ലി​ക, രാ​ധാ​കൃ​ഷ്ണ​ന്‍ കു​ന്നും​പു​റം, ഉ​ദ​യ​കു​മാ​ര്‍ അ​ഞ്ച​ല്‍, ബി​നു സ​രി​ഗ, ശു​ഭ ര​ഘു​നാ​ഥ്, ശ​ശീ​ന്ദ്ര​ന്‍ വി​ള​യാ​ട്ടൂ​ര്‍, പ്രി​യ​ദ​ര്‍​ശി​നി, നി​ഖി​ല്‍ ബാ​ബു എ​ന്നി​വ​ര്‍​ക്ക് അ​വാ​ര്‍​ഡു​ക​ള്‍ കൈ​മാ​റു​മെ​ന്ന് ഗാ​ന്ധി​ഭ​വ​ന്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി.​എ​സ്. അ​മ​ല്‍​രാ​ജ്, കെ​പിഎസി ലീ​ലാ​കൃ​ഷ്ണ​ന്‍,
സെ​ക്ര​ട്ട​റി അ​നി​ല്‍ ആ​ഴാ​വീ​ട്, ക​ണ്‍​ട്രോ​ളിം​ഗ് ഓ​ഫീ​സ​ര്‍ ബി. ​പ്ര​ദീ​പ്, കോ​ട്ടാ​ത്ത​ല ശ്രീ​കു​മാ​ര്‍, ജോ​ര്‍​ജ് എ​ഫ്. സേ​വി​യ​ര്‍ വ​ലി​യ​വീ​ട് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.