ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ ആ​ളെ ച​വ​റ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി
Thursday, July 29, 2021 11:02 PM IST
ച​വ​റ: പ​ല​രി​ല്‍ നി​ന്നും ജോ​ലി ന​ല്‍​കാം എ​ന്ന ഉ​റ​പ്പി​ല്‍ പ​ണം ത​ട്ടി​യെ​ടു​ത്ത് റി​മാ​ന്‍​ഡി​ലാ​യ ആ​ളെ ച​വ​റ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി.​ ക​ണ്ണൂ​ര്‍ ത​ല​ശേ​രി മാ​ളി​യേ​ക്ക​ല്‍ വീ​ട്ടി​ല്‍ ഒ​നാ​സി​സ് മു​ഹ​മ്മ​ദി​നെ​യാ​ണ് (45 ) ച​വ​റ എ​സ്എ​ച്ച്ഒ ​നി​സാ​മു​ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സ​ഘം ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി​യ​ത്.​
പോ​ലീ​സ് പ​റ​യു​ന്ന​ത് : ച​വ​റ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു പേ​രി​ല്‍ നി​ന്നും 2019-ല്‍ ​ഇ​സ്രാ​യ​ലി​ല്‍ ജോ​ലി ന​ല്‍​കാം എ​ന്ന് പ​റ​ഞ്ഞ് എ​ട്ട് ല​ക്ഷം രൂ​പ വാ​ങ്ങി ക​ബ​ളി​പ്പി​ച്ച് ക​ട​ന്നു ക​ള​ഞ്ഞ ഏ​ഴ​ഗ സം​ഘ​ത്തി​ല്‍​പ്പെ​ട്ട​യാ​ളാ​ണ് ഒ​നാ​സി​സ് മു​ഹ​മ്മ​ദ്.​
വി​വി​ധ ജി​ല്ല​ക​ളി​ല്‍ നി​ന്നും ഇ​ത്ത​ര​ത്തി​ല്‍ പ​ല​രി​ല്‍ നി​ന്നും ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യാ​ണ് ഈ ​സം​ഘം വാ​ങ്ങി​യി​ട്ടു​ള്ള​ത്.​ച​വ​റ സ്വ​ദേ​ശി​ക​ള്‍​ക്ക് ജോ​ലി​ക്ക് ക​യ​റേ​ണ്ടു​ന്ന ദി​വ​സ​മാ​യി​ട്ടും അ​തി​നു​ള്ള രേ​ഖ​ക​ള്‍ ന​ല്‍​കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ഇ​വ​ര്‍ നി​ര​ന്ത​ര​മാ​യി പ​ണം ന​ല്‍​കി​യ​വ​രെ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു.
ഒ​ടു​വി​ല്‍ ചേ​ര്‍​ത്ത​ല​യി​ല്‍ ച​വ​റ സ്വ​ദേ​ശി​ക​ളെ വി​ളി​ച്ചു വ​രു​ത്തി ഇ​വ​രി​ല്‍ നി​ന്നും വാ​ങ്ങി​യ പാ​സ്‌​പോ​ര്‍​ട്ടും വാ​ങ്ങി​യ തു​ക​ക്കു​ള്ള ചെ​ക്കും ന​ല്‍​കി.​
എ​ന്നാ​ല്‍ ചെ​ക്ക് മാ​റാ​നാ​യി ബാ​ങ്കി​ലെ​ത്തി​പ്പോ​ള്‍ ഈ ​ചെ​ക്ക് മ​ട​ങ്ങി. തു​ട​ര്‍​ന്ന് 2019- ല്‍ ​ത​ന്നെ ഇ​വ​ര്‍ ച​വ​റ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. വി​മാ​ന​ത്താ​വ​ള​ത്തി​ലും ജോ​ലി വാ​ഗ്ദാ​നം ചെ​യ്തും ഒ​നാ​സി​സ് പ​ണം വാ​ങ്ങി മു​ങ്ങി​യ​തി​നെ തു​ട​ര്‍​ന്ന് പ​രാ​തി കി​ട്ട​യ​തി​ൽ ലൂ​ക്ക് ഔ​ട്ട് നോ​ട്ടി​സ് ഇ​റ​ക്കി ഇ​യാ​ളെ തി​രി​ച്ചെ​ത്തി​ച്ച് ച​ക്ക​ര​ക്ക​ല്‍ പോ​ലീ​സ് പി​ടി കൂ​ടി റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ന്ന​തി​നി​ട​യി​ലാ​ണ് ച​വ​റ പോ​ലീ​സ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി​യ​ത്.​
തു​ട​ര്‍​ന്ന് തെ​ളി​വെ​ടു​പ്പ് ക​ഴി​ഞ്ഞ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ല്‍ ഇ​യാ​ള്‍​ക്കെ​തി​രെ കേ​സു​ക​ളു​ണ്ട​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.