ശി​വ​ൻ​കു​ട്ടി​യെ റോ​ഡി​ൽ ത​ട​യും: പി.​സി.​തോ​മ​സ്
Thursday, July 29, 2021 11:02 PM IST
കൊല്ലം: യുഡിഎഫ് മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായിരുന്ന കെ.എം മാ​ണിയെ ത​ട​യാ​ൻ ലോ​കം ക​ണ്ടി​ട്ടി​ല്ലാ​ത്ത കോ​പ്രാ​യ​ങ്ങ​ൾ മു​ഴു​വ​ൻ നി​യ​മ​സ​ഭ​യി​ൽ കാ​ട്ടി​യ മ​ന്ത്രി ശി​വ​ൻ​കു​ട്ടി രാ​ജി​വെ​ച്ചി​ല്ലെ​ങ്കി​ൽ, അ​ദ്ദേ​ഹ​ത്തെ ത​ട​യാ​ൻ ക​ക്ഷി​രാ​ഷ്ട്രീ​യ ഭേ​ദ​മ​ന്യെ ജ​ന​ങ്ങ​ളും വി​ദ്യാ​ർ​ഥിക​ളും ത​യാ​റാ​കു​മെ​ന്ന് കേ​ര​ള കോ​ൺഗ്ര​സ് വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​നും മു൯ ​കേ​ന്ദ്ര മ​ന്ത്രി​യു​മാ​യ പി.​സി.​തോ​മ​സ്.
കെ.​എം.​മാ​ണി എ​ന്ന അ​തി​ശ​ക്ത​നെ അ​ഴി​മ​തി​ക്കാ​ര​നാ​ക്ക​ാൻ വേ​ണ്ടി ഹീ​ന​മാ​യ കൃ​ത്യ​ങ്ങ​ളാ​ണ് ഇ​ട​തു​പ​ക്ഷ​മു​ന്ന​ണി ആ​വി​ഷ്ക​രി​ച്ച​ത്. ആ ​ദൗ​ത്യം അ​മി​താ​വേ​ശ​ത്തോ​ടെ ന​ട​പ്പാ​ക്കി​യ മ​ന്ത്രി ശി​വ​ൻ​കു​ട്ടി സ്പീ​ക്ക​റു​ടെ മു​ന്നി​ലെ മേ​ശ​പ്പു​റ​ത്തു ക​യ​റി വി​ല​പി​ടി​പ്പു​ള്ള സാ​ധ​ന​സാ​മ​ഗ്രി​ക​ൾ എ​റി​ഞ്ഞ് ന​ശി​പ്പി​ക്കു​ക​യും, താ​ണ്ഡ​വ​നൃ​ത്തം ന​ട​ത്തു​ക​യും ചെ​യ്ത​പ്പോ​ൾ, ഒ​രി​ക്ക​ൽ താ​ൻ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ആ​യേ​ക്കു​മെ​ന്ന് ചി​ന്തി​ക്കാ​ൻ പോ​ലും അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​യു​മാ​യി​രു​ന്നി​ല്ല. പ​ക്ഷേ ഗ​തി​കേ​ടി​ന് അ​ങ്ങ​നെ ഒ​രു മ​ഹ​നീ​യ വ​കു​പ്പി​ന്‍റെ മ​ന്ത്രി കൂ​ടി ആ​യി​ത്തീ​ർ​ന്ന അ​ദ്ദേ​ഹ​ത്തി​ന്, ജ​ന​ങ്ങ​ളി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട​ണ​മെ​ങ്കി​ൽ ത​ൽ​ക്കാ​ലം രാ​ജി​വെ​ച്ചേ പ​റ്റൂ.
മാ​ണി​സാ​റിന്‍റെ ആ​ത്മാ​വ് സു​പ്രീം​കോ​ട​തി​വി​ധി ഏ​റ്റ​വും സ​ന്തോ​ഷ​ത്തോ​ടെ കാ​ണു​ന്നു​ണ്ടാ​വും. വി​ചാ​ര​ണ ക​ഴി​ഞ്ഞു​ള്ള വി​ധി എ​ങ്ങ​നെ​യാ​യി​രി​ക്കു​മെ​ന്ന് ന​ന്നാ​യ​റി​യാ​വു​ന്ന​തു​കൊ​ണ്ടാ​ണ്, സു​പ്രീം​കോ​ട​തി വി​ധി​യെ പോ​ലും അ​വ​ഗ​ണി​ച്ചു​കൊ​ണ്ട് മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ ഇ​ന്നു സം​സാ​രി​ച്ച​തെന്നും പി.സി തോ​മ​സ് പ​റ​ഞ്ഞു.