അ​ഞ്ച​ല്‍ വീ​ണ്ടും അ​ട​ച്ചു​പൂ​ട്ട​ലി​ല്‍
Thursday, July 29, 2021 10:03 PM IST
അ​ഞ്ച​ല്‍ : ടി​പി​ആ​ര്‍ നി​ര​ക്ക് ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് അ​ഞ്ച​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ ഇന്നലെ മു​ത​ല്‍ ട്രി​പ്പി​ള്‍ ലോ​ക്ക് ഡൗ​ണ്‍ ഏ​ര്‍​പ്പെ​ടു​ത്തി. നി​ല​വി​ല്‍ 15.83 ശ​ത​മ​ാനമാണ് അ​ഞ്ച​ല്‍ പ​ഞ്ചാ​യ​ത്തി​ലെ ടെ​സ്റ്റ്‌ പോ​സി​റ്റീ​വി​റ്റി നി​ര​ക്ക്. മൈ​ലോ​ട്ടു​കോ​ണം, ചോ​ര​നാ​ട്, വ​ട​മ​ണ്‍, കു​രി​വി​ക്കോ​ണം, നെ​ടി​യ​റ വാ​ര്‍​ഡു​ക​ളി​ലാ​ണ് കോ​വി​ഡ്‌ വ്യാ​പ​നം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്. ഈ ​അ​ഞ്ചു വാ​ര്‍​ഡു​ക​ളും ക​ണ്ട​യ്മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ബു​ധ​നാ​ഴ്ച​വ​രെ സി ​കാ​റ്റ​ഗ​റി നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ആ​യി​രു​ന്നു അ​ഞ്ച​ലി​ല്‍. ട്രി​പ്പി​ള്‍ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കി തു​ട​ങ്ങി​യ​താ​യി അ​ഞ്ച​ല്‍ പോ​ലീ​സ് പ​റ​ഞ്ഞു.

അ​വ​ശ്യ സാ​ധ​ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് മാ​ത്രം തു​റ​ക്കാം. ഹോ​ട്ട​ലു​ക​ളി​ല്‍ ടേ​ക്ക് എ​വേ, പാ​ഴ്സ​ല്‍ എ​ന്നി​വ​യ്ക്ക് മാ​ത്ര​മാ​യി രാ​വി​ലെ ഏ​ഴു​മു​ത​ല്‍ രാത്രി എ​ട്ടു​വ​രെ പ്ര​വ​ര്‍​ത്തി​ക്കാം. ഓ​ട്ടോ, ടാ​ക്സി അ​നു​വ​ദി​ക്കി​ല്ല. കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ സ​ര്‍​വീ​സ് അ​നു​വ​ധി​ക്കു​മെ​ങ്കി​ലും വ്യാ​പ​നം കൂ​ടു​ത​ലു​ള്ള ഇ​ട​ങ്ങ​ളി​ല്‍ സ്റ്റോ​പ്പ് ഉ​ണ്ടാ​കി​ല്ല. പോ​ലീ​സി​ന്‍റെ​യും, സെ​ക്ട​ര്‍ മ​ജി​സ്ട്രേ​റ്റ്മാ​രു​ടേ​യും നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന വ്യാ​പ​ക​മാ​ക്കും. അ​ന​ാവശ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​വ​ര്‍​ക്കെ​തി​രെ വി​ട്ടു​വീ​ഴ്ച്ച​യി​ല്ലാ​ത്ത ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​കു​മെ​ന്നും ജ​ന​ങ്ങ​ള്‍ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ട് സ​ഹ​ക​രി​ക്ക​ണം എ​ന്നും അ​ഞ്ച​ല്‍ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും, ആ​രോ​ഗ്യ​വ​കു​പ്പും ആ​വ​ശ്യ​പ്പെ​ട്ടു.

അ​തേ​സ​മ​യം ത​ന്നെ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്ന ഇ​ട​മു​ള​യ്ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ കോ​വി​ഡ്‌ വ്യാ​പ​നം കു​റ​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് ബി ​കാ​റ്റ​ഗ​റി ഇ​ള​വു​ക​ള്‍ ല​ഭ്യമാ​കും. എ​ന്നാ​ല്‍ എ ​കാ​റ്റ​ഗ​റി ഇ​ള​വു​ക​ള്‍ ല​ഭി​ച്ചി​രു​ന്ന അ​ല​യ​മ​ണ്‍ പ​ഞ്ചാ​യ​ത്തി​ലും കോ​വി​ഡ്‌ വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്നു​ണ്ട്. നി​ല​വി​ല്‍ പ​ത്ത് ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ല്‍ ടി​പി​ആ​ര്‍ എ​ത്തി​യ​തോ​ടെ ഇ​വി​ടെ സി ​കാ​റ്റ​ഗ​റി നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കി തു​ട​ങ്ങി. അ​ല​യ​മ​ണ്‍ കൂ​ടാ​തെ ഏ​രൂ​ര്‍, നി​ല​മേ​ല്‍, ക​ട​യ്ക്ക​ല്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലും സി ​കാ​റ്റ​ഗ​റി നി​യ​ന്ത്ര​ണ​ങ്ങ​ള​ാകും ഉ​ണ്ടാ​വു​ക