പാ​രി​പ്പ​ള്ളി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ എ​ഐ​ടി​യു​സി പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി
Thursday, July 29, 2021 10:03 PM IST
ചാ​ത്ത​ന്നൂ​ർ: പാ​രി​പ്പ​ള്ളി ഗ​വ: മെ​ഡി. കോ​ളേ​ജ് എം​പ്ലോ​യീ​സ് യൂ​ണി​യന്‍റെ​ നേ​തൃ​ത്യ​ത്തി​ൽ ന​ട​ത്താ​നി​രു​ന്ന സ​മ​രം മാ​റ്റി​വെ​ച്ചു.​ ക​രാ​ർ ജീ​വ​ന​ക്കാ​രു​ടെ, മൂ​ന്ന് മാ​സ​മാ​യി മു​ട​ങ്ങി​യ ശ​മ്പ​ള​ത്തി​ന് വേ​ണ്ടി​യാ​ണ് അ​നി​ശ്ചി​ത​കാ​ല സ​മ​രം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്‌.
, മെ​ഡി​ക്ക​ൽ കോ​ളേ​ജ് സൂ​പ്ര​ണ്ട് ഡോ: ​ഹ​ബീ​ബ് ന​സീം എ ​ഐ ടി ​യു സി ​നേ​താ​ക്ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യു​ടേ​യും, ന​ൽ​കി​യ ഉ​റ​പ്പി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ സ​മ​ര​പ​രി​പാ​ടി​ക​ൾ പി​ൻ​വ​ലി​ച്ചു.​ജി​ല്ലാ സെ​ക്ര​ട്ട​റി ജി ​ബാ​ബു, യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ശ്രീ​കു​മാ​ർ പാ​രി​പ്പ​ള്ളി ,എ​സ് ബി​നു എ​ന്നി​വ​രു​മാ​യി സ​മ​ര പ്ര​ഖ്യാ​പ​ന​ത്തി​ന് മു​മ്പ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ, രേ​ഖ​ക​ൾ കാ​ണി​ച്ച് ബോ​ധ്യ​പ്പെ​ടു​ത്തി ശ​മ്പ​ളം കു​ടി​ശിക ഉ​ൾ​പ്പെ​ടെ ശ​മ്പ​ളം ന​ൽ​കു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി.
കൂ​ടാ​തെ അ​ടു​ത്ത മാ​സം മു​ത​ൽ ത​ന​ത് മാ​സ​ത്തെ ശ​മ്പ​ളം മു​ട​ക്കം കൂ​ടാ​തെ ന​ൽ​കു​മെ​ന്നും, പു​തി​യ ഉ​ട​മ്പ​ടി ര​ണ്ടാ​ഴ്ച്ച​യ്ക്കു​ള്ളി​ൽ നി​ല​വി​ൽ വ​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ശ​മ്പ​ള വ​ർ​ദ്ധ​ന​വ് ന​ട​പ്പി​ലാ​ക്കു​ക​യും ഓ​രോ തൊ​ഴി​ലാ​ളി​ക​ൾ​ക്കും മു​വാ​യി​രം രൂ​പ​യോ​ളം ശ​മ്പ​ള വ​ർ​ദ്ധ​ന​വും, ഓ​ണ​ക്കാ​ല​ത്ത് സാ​ധാ​ര​ണ ശ​മ്പ​ള​ത്തി​ന് പു​റ​മേ വ​ർ​ദ്ധി​പ്പി​ച്ച ശ​മ്പ​ളം ന​ൽ​കാ​നു​ള്ള ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും സൂ​പ്ര​ണ്ട് നേ​താ​ക്ക​ൾ​ക്ക് ഉ​റ​പ്പ് ന​ൽ​കി.
മെ​യി​ൻ ബ്ലോ​ക്കി​ന് മു​ന്നി​ൽ ന​ട​ന്ന സ​മ​ര കൂ​ട്ടാ​യ്മ എ​ഐ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി ജി ​ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ശ​മ്പ​ളം കു​ടി​ശിക ഉ​ൾ​പ്പ​ടെ ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ഇ​നി ഒ​ര​റി​യി​പ്പ് കൂ​ടാ​തെ ഓ​ഗ​സ്റ്റ് ഒ​ന്ന് മു​ത​ൽ തൊ​ഴി​ലാ​ളി​ക​ളും, കു​ടും​ബാം​ഗ​ങ്ങ​ളും, ബ​ഹു​ജ​ന​ങ്ങ​ളും ചേ​ർ​ന്ന് ആ​ശു​പ​ത്രി​യ്ക്ക് മു​ന്നി​ൽ പ​ട്ടി​ണി സ​മ​രം ആ​രം​ഭി​ക്കു​മെ​ന്നും സ​മ​രം താ​ൽ​ക്കാ​ലി​ക​മാ​യി പി​ൻ​വ​ലി​ച്ചു​കൊ​ണ്ടു​ള്ള വി​ശ​ദീ​ക​ര​ണ​ത്തി​ൽ നേ​താ​ക്ക​ൾ അ​റി​യി​ച്ചു.
സ​മ​ര​ത്തി​ന് എ ​ഐ ടി​പ്പു സി ​നേ​താ​ക്ക​ളാ​യ എ​സ് ബി​നു, എ​ൻ മ​നോ​ഷ് കു​മാ​ർ, ജി ​ശി​വ​പ്ര​സാ​ദ്, ശ്രീ​കു​മാ​ർ പാ​രി​പ്പ​ള്ളി അ​നി​ൽ ഗോ​വി​ന്ദ്, ഗു​രു​ദ​ത്ത്, ര​തീ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.