വാക്സിൻ വിതരണത്തിലെ വീഴ്ച; കരവാളൂരിൽ നിൽപ്പ് സമരം നടത്തി
Thursday, July 29, 2021 10:03 PM IST
പു​ന​ലൂ​ർ: അ​ടി​സ്ഥാ​ന ര​ഹി​ത​മാ​യ വാ​ക്സി​ൻ വി​ത​ര​ണ ക​ണ​ക്കു​ക​ൾ നി​ര​ത്തി ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ക​യും, വാ​ക്സി​ൻ ന​ൽ​കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തു​ക​യും ചെ​യ്യു​ന്ന കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കെ​തി​രെ എഐ​സിസി ആ​ഹ്വാ​ന​പ്ര​കാ​രം രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ന്ന പ്രതിഷേ​ധ സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ൺ​ഗ്ര​സ് ക​ര​വാ​ളൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ര​വാ​ളൂ​ർ പിഎ​ച്ച്സി​ക്ക് മു​മ്പി​ൽ നി​ൽ​പ് സ​മ​രം സം​ഘ​ടി​പ്പി​ച്ചു.
കോ​വി​ഡ് മൂ​ന്നാം ത​രം​ഗ​ത്തെ കു​റി​ച്ച് ജ​ന​ങ്ങ​ൾ ആ​ശ​ങ്ക​യി​ലി​രി​ക്കെ വാ​ക്‌​സി​ൻ വി​ത​ര​ണ​ത്തി​ൽ വീ​ഴ്ച വ​രു​ത്തു​ന്ന കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഉ​ദാ​സീ​ന ന​യം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് പ്ര​ധി​ഷേ​ധം സ​മ​രം ഉ​ൽ​ഘാ​ട​നം ചെ​യ്തു കൊ​ണ്ട് ബ്ലോ​ക്ക്‌ കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്സി ​വി​ജ​യ​കു​മാ​ർ പ​റ​ഞ്ഞു.
18 വ​യ​സി​നും 45വ​യ​സി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള ഒ​ന്ന​ര​കോ​ടി​യോ​ളം വ​രു​ന്ന ആ​ളു​ക​ളി​ൽ 27ല​ക്ഷം പേ​ർ​ക്ക് മാ​ത്ര​മാ​ണ് വാ​ക്‌​സി​ൻ ന​ൽ​കാ​ൻ സ​ർ​ക്കാ​റി​നു ക​ഴി​ഞ്ഞി​ട്ടു​ള്ളു .വാ​ക്‌​സി​ൻ സ്വ​ന്തം നി​ല​യ്ക്ക് വാ​ങ്ങും എ​ന്നും പ​റ​ഞ്ഞ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഒ​രു രൂ​പ പോ​ലും വാ​ക്‌​സി​ൻ വി​ത​ര​ണ​ത്തി​നു ചി​ല​വ​ഴി​ച്ചി​ട്ടി​മ്മി​ല്ലാ​ത്ത ഈ ​സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ ദി​വ​സം അ​നു​വ​ദി​ച്ചു കി​ട്ടി​യ 10ല​ക്ഷം ഡോ​സ് വാ​ക്‌​സി​ൻ യ​ഥാ​വി​ധി വി​ത​ര​ണം ന​ട​ത്താ​തെ ന​ഷ്ട​പെ​ടു​ത്തു​ക​യും ചെ​യ്തു എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി പ്ര​സി​ഡന്‍റ് ആ​ർ അ​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. ക​ര​വാ​ളൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് അ​ഡ്വ .ജി​ഷ മു​ര​ളി, വെ​ഞ്ചേ​മ്പ് സു​രേ​ന്ദ്ര​ൻ, സി ​കെ പു​ഷ്പ​രാ​ജ​ൻ, ഷി​ബു കെ ​ബെ​ഞ്ച​മി​ൻ, ര​വീ​ന്ദ്ര​ൻ നാ​യ​ർ,അ​ജി​കു​മാ​ർ വെ​ൻ​ചേ​മ്പ്, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ക​മ്മ​റ്റി ചെ​യ​ർ പേ​ഴ്സ​ൺ ല​ക്ഷ്മി, പ​ഞ്ചാ​യ​ത്ത്‌ മെ​മ്പ​ർ​മാ​രാ​യ എ ​ഗോ​പി, പ്ര​കാ​ശ് കു​മാ​ർ, യോ​ഹ​ന്നാ​ൻ കു​ട്ടി, ല​തി​ക​മ്മ,ജെ​യിം​സ് ന​രി​ക്ക​ൽ, ജെ​യിം​സ് വാ​ഴ​വി​ള, ബീ​ന ര​വീ​ന്ദ്ര​ൻ ,സ​ണ്ണി, ഗ​ണേ​ശ​ൻ, റോ​യ്, അ​നൂ​പ്, അ​മ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.