ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ൽ ജി​ല്ല​യ്‌​ക്ക് മി​ക​ച്ച വി​ജ​യം
Wednesday, July 28, 2021 11:03 PM IST
കൊ​ല്ലം:​ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ൽ ജി​ല്ല​യ്‌​ക്ക് മി​ക​ച്ച വി​ജ​യം. പ്ല​സ് ടു ​പ​രീ​ക്ഷ​യെ​ഴു​തി​യ 88.83 ശ​ത​മാ​നം പേ​ർ ഉ​പ​രി​പ​ഠ​ന​ത്തി​നു യോ​ഗ്യ​ത നേ​ടി. ക​ഴി​ഞ്ഞ വ​ർ​ഷം 85.9 ശ​ത​മാ​ന​മാ​യി​രു​ന്നു വി​ജ​യ​ശ​ത​മാ​നം. ഇ​ത്ത​വ​ണ 2.93 ശ​ത​മാ​നം ഉ​യ​ർ​ന്നു. സം​സ്ഥാ​ന​ത്ത്‌ ഏ​ഴാം സ്ഥാ​ന​ത്താ​ണ്‌ ജി​ല്ല.
എ ​പ്ല​സു​കാ​രു​ടെ എ​ണ്ണം ഇ​ര​ട്ടി​യി​ല​ധി​ക​മാ​യി ഉ​യ​ർ​ന്നു. 3786 വി​ദ്യാ​ർ​ഥി​ക​ൾ എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ് നേ​ടി. ക​ഴി​ഞ്ഞ വ​ർ​ഷം 1717 ആ​യി​രു​ന്നു. 134 സ്കൂ​ളി​ലാ​യി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യി​ൽ 27,865 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ര​ജി​സ്റ്റ​ർ​ചെ​യ്ത​ത്. പ​രീ​ക്ഷ എ​ഴു​തി​യ 27,673 വി​ദ്യാ​ർ​ഥി​ക​ളി​ൽ 24,583 പേ​ർ ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി.​ജി​ല്ല​യി​ൽ സ​മ്പൂ​ർ​ണ വി​ജ​യം നേ​ടി​യ​ത് നാ​ല് സ്കൂ​ളാ​ണ്. വാ​ള​കം സി​എ​സ്‌​ഐ വൊ​ക്കേ​ഷ​ണ​ൽ എ​ച്ച്‌​എ​സ്‌ ആ​ൻ​ഡ്‌ എ​ച്ച്‌​എ​സ്‌​എ​സ്‌, എ​ഴു​കോ​ൺ കാ​രു​വേ​ലി​ൽ സെ​ന്‍റ് ജോ​ൺ എ​ച്ച്‌​എ​സ്‌​എ​സ്‌, അ​ഞ്ച​ൽ ശ​ബ​രി​ഗി​രി എ​ച്ച്‌​എ​സ്‌​എ​സ്‌, പു​ന​ലൂ​ർ സെ​ന്‍റ് തോ​മ​സ്‌ എ​ച്ച്‌​എ​സ്‌​എ​സ്‌ എ​ന്നീ സ്‌​കൂ​ളു​ക​ളി​ലാ​ണ് പ​രീ​ക്ഷ​യെ​ഴു​തി​യ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും വി​ജ​യി​ച്ച​ത്‌.
വി​എ​ച്ച്‌​എ​സ് സി ​വി​ഭാ​ഗ​ത്തി​ൽ (വി​എ​ച്ച്‌​സി) അ​ഞ്ച് സ്കൂ​ൾ സ​മ്പൂ​ർ​ണ വി​ജ​യം നേ​ടി​യ​തി​നൊ​പ്പം എ​ൻ​എ​സ്‌​ക്യൂ​എ​ഫ് സ്കീ​മി​ൽ ജി​ല്ല സം​സ്ഥാ​ന​ത്ത് ഒ​ന്നാ​മ​തെ​ത്തി. പ​രീ​ക്ഷ​യെ​ഴു​തി​യ 310 പേ​രി​ൽ 272 പേ​ർ ഉ​പ​രി​പ​ഠ​ന​ത്തി​നു യോ​ഗ്യ​ത നേ​ടി. വി​എ​ച്ച്എ​സ്ഇ വി​ഭാ​ഗ​ത്തി​ൽ ഇ​ത്ത​വ​ണ 86.6 ശ​ത​മാ​ന​മാ​ണ് ഉ​പ​രി​പ​ഠ​ന​ത്തി​നു യോ​ഗ്യ​ത നേ​ടി​യ​ത്. പ​രീ​ക്ഷ എ​ഴു​തി​യ 3381 വി​ദ്യാ​ർ​ഥി​ക​ളി​ൽ 2928 പേ​ർ ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ർ​ഹ​ത നേ​ടി.
ഓ​പ്പ​ൺ സ്കൂ​ൾ വി​ഭാ​ഗ​ത്തി​ലും വി​ജ​യ​ശ​ത​മാ​ന​ത്തി​ൽ വ​ർ​ധ​ന. ഇ​ത്ത​വ​ണ 58.52 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഉ​പ​രി​പ​ഠ​ന​ത്തി​നു യോ​ഗ്യ​ത നേ​ടി​യ​ത്. ര​ജി​സ്റ്റ​ർ ചെ​യ്ത 1440 വി​ദ്യാ​ർ​ഥി​ക​ളി​ൽ 1403 പേ​രാ​ണ് പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. ഇ​വ​രി​ൽ 821 പേ​ർ ഉ​പ​രി​പ​ഠ​ന​ത്തി​നു യോ​ഗ്യ​ത നേ​ടി. എ​ട്ട് വി​ദ്യാ​ർ​ഥി​ക​ൾ എ​ല്ലാ വി​ഷ​യ​ത്തി​ലും എ ​പ്ല​സ് നേ​ടി.