പാ​രി​പ്പ​ള്ളി റോ​ട്ട​റി ക്ല​ബ് സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ് കേ​ഡ​റ്റു​ക​ളെ ആ​ദ​രി​ച്ചു
Sunday, July 25, 2021 11:35 PM IST
ചാ​ത്ത​ന്നൂ​ർ: ഒ​രു വ​യ​റു​ട്ടാം വി​ശ​പ്പ​ക​റ്റാം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തു​ട​ർ​ച്ച​യാ​യി അ​മ്പ​ത് ദി​വ​സം നാ​ഷ​ണ​ൽ ഹൈ​വേ​യി​ൽ ഭ​ക്ഷ​ണ​പ്പൊ​തി വി​ത​ര​ണം ന​ൽ​കി ജ​ന​ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച അ​മൃ​ത​സം​സ്കൃ​ത ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സ്റ്റു​ഡ​ൻ​റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ളെ പാ​രി​പ്പ​ള്ളി ടൗ​ൺ റോ​ട്ട​റി ക്ല​ബ് ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. ക്ല​ബി​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങു​ക​ളോ​ട​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു ആ​ദ​രി​ക്ക​ൽ ച​ട​ങ്ങ്.
റോ​ട്ട​റി അ​സി​സ്റ്റ​ന്‍റ് ഗ​വ​ർ​ണ​ർ സ​ജി​ത്കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ പാ​രി​പ്പ​ള്ളി സി​ഐ അ​ൽ ജ​ബാ​ർ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. സി ​പി ഓ ​സു​ഭാ​ഷ് ബാ​ബു​വും സ്റ്റു​ഡ​ന്‍റ് കേ​ഡ​റ്റു​ക​ളാ​യ വി​നാ​യ​കും ലാ​ലാ പി ​ച​ന്ദ്ര​നും ഉ​പ​ഹാ​രം ഏ​റ്റു വാ​ങ്ങി. ടൗ​ൺ റോ​ട്ട​റി​യു​ടെ പു​തി​യ പ്ര​സി​ഡ​ന്‍റാ​യി ശ്രീ​കു​മാ​റും സെ​ക്ര​ട്ട​റി​യാ​യി രാ​ജേ​ഷ് ശി​വ​ദാ​സ​നും ട്ര​ഷ​റ​റാ​യി ജോ​യി​യും സ്ഥാ​നം ഏ​റ്റെ​ടു​ത്തു.
വി.​എ​സ് സ​ന്തോ​ഷ് കു​മാ​ർ, രാ​മ​ച​ന്ദ്ര​ൻ, ക​ബീ​ർ പാ​രി​പ്പ​ള്ളി, വേ​ണു സി ​കി​ഴ​ക്ക​നേ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.