പു​ളി​യ​റ കു​ടി​വെ​ള്ള പ​ദ്ധ​തി നാ​ടി​ന് സ​മ​ർ​പ്പി​ച്ചു
Sunday, July 25, 2021 11:35 PM IST
കൊ​ട്ടാ​ര​ക്ക​ര : എ​ഴു​കോ​ൺ ഇ​രു​മ്പ​ന​ങ്ങാ​ട് പു​ളി​യ​റ കു​ടി​വെ​ള്ള പ​ദ്ധ​തി നാ​ടി​ന് സ​മ​ർ​പ്പി​ച്ചു. മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
കൂ​ടു​ത​ൽ കു​ടും​ബ​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടും വി​ധം പ​ദ്ധ​തി വി​പു​ലീ​ക​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​സു​മാ ലാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​തീ​ഷ് കി​ളി​ത്ത​ട്ടി​ൽ, മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​സ്.​പു​ഷ്പാ​ന​ന്ദ​ൻ, ബ്ലോ​ക്ക് - ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ​സ്.​എ​ച്ച്.​ക​ന​ക​ദാ​സ്, സു​ധ​ർ​മ്മ, ര​ഞ്ജി​നി അ​ജ​യ​ൻ, അ​സി.​എ​ക്സി.​എ​ൻ​ജി​നീ​യ​ർ പി.​സോ​ണി​യ, എ.​ഇ.​ബോ​സ്.​ആ​ർ, അ​മ്പ​ല​ക്ക​ര സു​രേ​ഷ്, ആ​ർ.​ഗോ​പു കൃ​ഷ്ണ​ൻ, അ​നി​ൽ​കു​മാ​ർ, സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ വി.​സ​ന്ദീ​പ്, കെ.​ഓ​മ​ന​ക്കു​ട്ട​ൻ, എം.​പി.​മ​നേ​ക്ഷ, വി​ക്ര​മ​ൻ നാ​യ​ർ, ഷീ​ജ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ നി​ന്നു ള്ള 30 ​ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച പ​ദ്ധ​തി 60 കു​ടും​ബ​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​നം ചെ​യ്യും. പു​ളി​യ​റ കു​ള​ത്തി​ൽ മോ​ട്ടോ​റും പ​മ്പ് ഹൗ​സും സ്ഥാ​പി​ച്ച പ​ദ്ധ​തി​യു​ടെ ടാ​ങ്ക് സ്ഥാ​പി​ക്കാ​ൻ പ്ര​ദേ​ശ​വാ​സി​യാ​യ സു​രേ​ഷ് കു​മാ​റാ​ണ് സ്ഥ​ലം വി​ട്ടു ന​ൽ​കി​യ​ത്.
എം​എ​ൽ​എ എ​ന്ന നി​ല​യി​ൽ കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ ഇ​ട​പെ​ട്ടാ​ണ് വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ല​ഭി​ക്കു​ന്ന​തി​ലു​ള്ള കാ​ല​താ​മ​സ​വും മ​റ്റും ഒ​ഴി​വാ​ക്കി പ​ദ്ധ​തി വേ​ഗ​ത്തി​ൽ പ്രാ​വ​ർ​ത്തി​ക​മാ​ക്കി​യ​ത്.