ബൈ​ക്ക് ഉ​ട​മ ആ​റ്റി​ല്‍ വീ​ണെ​ന്ന് സം​ശ​യം; പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും തെ​ര​ച്ചി​ൽ ന​ട​ത്തി
Sunday, July 25, 2021 11:35 PM IST
പ​ത്ത​നാ​പു​രം: പ​ട്ടാ​ഴി ഇ​ട​ക്ക​ട​വ് പാ​ല​ത്തി​ല്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ബൈ​ക്കി​ന്‍റെ ഉ​ട​മ​സ്ഥ​ന്‍ ക​ല്ല​ട​യാ​റ്റി​ല്‍ വീ​ണി​രി​ക്കാ​മെ​ന്ന സം​ശ​യ​ത്തെ​ത്തു​ട​ര്‍​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന​യും പോ​ലീ​സും ആ​റ്റി​ല്‍ വ്യാ​പ​ക​മാ​യ തെ​ര​ച്ചി​ല്‍ ന​ട​ത്തി.
പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര മാ​ലൂ​ര്‍ സ്വ​ദേ​ശി സു​രേ​ഷ്‌​കു​മാ​റി​ന്‍റെ ബൈ​ക്കാ​ണ് ഞാ​യ​റാ​ഴ്ച രാ​വി​ലെ അ​ഞ്ച​ര​യോ​ടെ പാ​ല​ത്തി​ല്‍ ക​ണ്ടെ​ത്തി​യ​ത്.
വി​വ​രം പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യും അ​വ​ര്‍ സ്ഥ​ല​ത്തെ​ത്തി ബൈ​ക്ക് പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തു. ബൈ​ക്കി​ല്‍ നി​ന്നും ഉ​ട​മ​സ്ഥ​ന്‍റെ തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ളും പേ​ഴ്‌​സും സ​മീ​പ​ത്തു​നി​ന്നും ചെ​രു​പ്പും ക​ണ്ടെ​ത്തി.
കൊ​ല്ല​ത്തേ​ക്ക് പോ​വു​ക​യാ​ണെ​ന്നും പ​റ​ഞ്ഞ് ബൈ​ക്കു​ട​മ​സ്ഥ​ന്‍ പു​ല​ര്‍​ച്ചെ വീ​ട്ടി​ല്‍ നി​ന്നും ഇ​റ​ങ്ങി​യ​താ​ണെ​ന്നും തി​രി​ച്ചെ​ത്തി​യി​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. അ​ഗ്നി​ര​ക്ഷാ​സേ​ന​യും കൊ​ല്ല​ത്തു​നി​ന്നും എ​ത്തി​യ സ്‌​കൂ​ബാ ടീ​മും വൈ​കു​ന്നേ​രം അ​ഞ്ച​ര​വ​രെ തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. തെ​ര​ച്ചി​ല്‍ ഇ​ന്ന് പു​ന​രാ​രം​ഭി​ക്കും.