ഋ​ഷി​രാ​ജ് സിം​ഗി​ന് ആ​ദ​ര​വു​മാ​യി അ​ഞ്ച​ൽ കാ​രു​ണ്യ കൂ​ട്ടാ​യ്മ
Saturday, July 24, 2021 11:21 PM IST
അ​ഞ്ച​ല്‍ : സം​സ്ഥാ​ന ജ​യി​ല്‍ മേ​ധാ​വി​യും ഡി​ജി​പി​യു​മാ​യ ഋ​ഷി​രാ​ജ് സിം​ഗി​നെ ആ​ദ​രി​ച്ച് അ​ഞ്ച​ലി​ലെ ജീ​വ കാ​രു​ണ്യ കൂ​ട്ടാ​യ്മ​യാ​യ അ​ഞ്ച​ല്‍ കാ​രു​ണ്യ കൂ​ട്ടാ​യ്മ. ര​ക്ഷാ​ധി​കാ​രി പി.​ടി സു​നി​ൽ​കു​മാ​ർ, പ്ര​സി​ഡ​ന്‍റ് മൊ​യ്ദു അ​ഞ്ച​ൽ എ​ന്നി​വ​ർ തി​രു​വ​ന​ന്ത​പു​രം ജ​യി​ൽ ഡി​ജി​പി​യു​ടെ ആ​സ്ഥാ​ന​മ​ന്ദി​ര​ത്തി​ൽ എ​ത്തി​യാ​ണ് ആ​ദ​രി​ച്ച​ത്. 30 ന് ​സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന ഋ​ഷി​രാ​ജ് സിം​ഗ് വ​ഹി​ച്ച പ​ദ​വി​ക​ളി​ലെ​ല്ലാം മി​ക​ച്ച പ്ര​വ​ര്‍​ത്ത​ന​മാ​ണ് കാ​ഴ്ച​വ​ച്ച​ത്.
മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ നി​ല​പാ​ട് എ​ടു​ത്ത ഋ​ഷി​രാ​ജ് സിം​ഗ് പു​തു ത​ല​മു​റ​യെ അ​തി​ൽ നി​ന്നും പി​ൻ​മാ​റാ​ൻ കേ​ര​ള​ത്തി​ലെ പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ര​വ​ധി ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സു​ക​ളും സെ​മി​നാ​റു​ക​ളും ന​ട​ത്തി ല​ഹ​രി കെ​തി​രെ വ​ലി​യ പോ​രാ​ട്ട മാ​ണ് ന​ട​ത്തി​യ​ത്. ഈ ​പ്ര​വ​ര്‍​ത്ത​ന മി​ക​വാ​ണ് കൂ​ട്ട​യ്മ പ്ര​വ​ര്‍​ത്ത​ക​രെ ഇ​ത്ത​ര​ത്തി​ല്‍ ആ​ദ​ര​വ് സം​ഘ​ടി​പ്പി​ക്കാ​ന്‍ പ്രേ​രി​പ്പി​ച്ച​ത്.