വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​ത്തി​ന് വ​ഴി​യൊ​രു​ക്കി അ​ധ്യാ​പ​ക​ര്‍
Saturday, July 24, 2021 11:21 PM IST
അ​ഞ്ച​ല്‍ : സ്വ​ന്തം സ്കൂ​ളി​ലെ ഡി​ജി​റ്റ​ല്‍ പ​ഠ​ന​ത്തി​ന് സം​വി​ധാ​ന​മി​ല്ലാ​ത്ത കു​ട്ടി​ക​ള്‍​ക്ക് സ്മാ​ര്‍​ട്ട് ഫോ​ണു​ക​ള്‍ എ​ത്തി​ച്ച് ന​ല്‍​കി അ​ധ്യാ​പ​ക​ര്‍. അ​ഞ്ച​ല്‍ സ​ര്‍​ക്കാ​ര്‍ ഈ​സ്റ്റ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രാ​ണ് 15 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്വ​ന്തം ചെ​ല​വി​ൽ ഫോ​ണു​ക​ൾ വാ​ങ്ങി ന​ൽ​കി​യ​ത്. കു​ട്ടി​ക്ക് ഒ​രു ഫോ​ണ്‍ എ​ന്ന പേ​രി​ട്ട പ​ദ്ധ​തി പു​ന​ലൂ​ര്‍ എം​എ​ല്‍​എ പി.​എ​സ് സു​പാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബി ​ആ​ർ സി ​ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ല്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് വി​കാ​സ് വേ​ണു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ ഡോ. ​പി.​കെ ജ​യ​ച​ന്ദ്ര​ൻ, അ​ഞ്ച​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബൈ​ജു, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം അം​ബി​ക കു​മാ​രി, വാ​ർ​ഡ് മെ​മ്പ​ർ ജാ​സ്മി മ​ഞ്ചൂ​ർ, അ​ഞ്ച​ൽ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഹൈ​സ്കൂ​ൾ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ഫോ​ണു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്.