പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ട് ഇ​നി കാ​മ​റ നി​രീ​ക്ഷ​ണ​ത്തി​ൽ
Saturday, July 24, 2021 11:21 PM IST
കൊ​ട്ടാ​ര​ക്ക​ര: ച​ന്ത​മു​ക്കി​ലെ പ്ര​സ് ക്ല​ബ് മ​ന്ദി​ര​വും സ​മീ​പ​ത്തെ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടും ഇ​നി മു​ത​ൽ കാ​മ​റാ നി​രീ​ക്ഷ​ണ​ത്തി​ൽ. ഇ​വി​ടു​ത്തെ സാ​മൂ​ഹ്യ വി​രു​ദ്ധ ശ​ല്യ​വും മാ​ലി​ന്യം ത​ള്ള​ലും വി​വാ​ദ​മാ​യ​തി​നെ തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ മു​ൻ കൈ​യെ​ടു​ത്താ​ണ് സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​ത്.
ന​ഗ​ര​ഹൃ​ദ​യ​ത്തി​ലെ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ൽ മാ​ലി​ന്യം ത​ള്ളു​ക പ​തി​വാ​യി​രു​ന്നു. രാ​ത്രി കാ​ല​ങ്ങ​ളി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും ഹോ​ട്ട​ലു​ക​ളി​ലെ​യും മാ​ലി​ന്യം ചാ​ക്കു​ക​ളി​ൽ നി​റ​ച്ചാ​ണ് ഇ​വി​ടെ ത​ള്ളി​യി​രു​ന്ന​ത്. അ​ഴു​കി​യ മാ​ലി​ന്യ​ത്തി​ന്‍റെ ദു​ർ​ഗ​ന്ധം മൂ​ലം ടൗ​ണി​ൽ പോ​ലും ജ​ന​ങ്ങ​ൾ​ക്ക് മൂ​ക്കു​പൊ​ത്താ​തെ സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നി​ല്ല. ഇ​വി​ടെ ജോ​ലി ചെ​യ്തു​വ​രു​ന്ന ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ​ണം പോ​ലും ക​ഴി​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നി​ല്ല. ഇ​തെ​ല്ലാം മാ​ധ്യ​മ വാ​ർ​ത്ത​യാ​യ​തോ​ടെ​യാ​ണ് ന​ഗ​ര​സ​ഭ ഇ​ട​പെ​ട്ട​ത്.​കൊ​ട്ടാ​ര​ക്ക​ര​യി​ലെ മാ​ധ്യ​മ കൂ​ട്ടാ​യ്മ​മ​യും ഡി-​ടെ​ക് സൊ​ല്യൂ​ഷ​നും ചേ​ർ​ന്നാ​ണ് കാ​മ​റ​ക്കാ​വ​ശ്യ​മാ​യ ഫ​ണ്ട് സ്വ​രൂ​പി​ച്ച​ത്.
സി​സി​ടി​വി കാ​മ​റ​ക​ളു​ടെ സ്വി​ച്ച് ഓ​ൺ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ.​ഷാ​ജു നി​ർ​വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ക​വി​താ ഗോ​പ​കു​മാ​ർ, കൗ​ൺ​സി​ല​ർ​മാ​രാ​യ തോ​മ​സ് പി ​മാ​ത്യു, വ​ന​ജ​രാ​ജ​ൻ, ഗ്രേ​സി സാ​മു​വ​ൽ, പി.​എം. സൂ​സ​മ്മ, ഷൂ​ജ ജ​സിം, ബി​ജി ഷാ​ജി, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി കെ.​ആ​ർ.​അ​ജി, ഡി-​ടെ​ക് സൊ​ല്യൂ​ഷ​ൻ​സ് എം​ഡി ദീ​പു ഉ​മ്മ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.