ഓ​ക്സി​ജ​ൻ ജ​ന​റേ​റ്റ​ർ നാ​ടി​ന് സ​മ​ർ​പ്പി​ച്ചു
Saturday, July 24, 2021 10:44 PM IST
പു​ന​ലൂ​ർ: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പു​തു​താ​യി സ്ഥാ​പി​ച്ച ഓ​ക്സി​ജ​ൻ ജ​ന​റേ​റ്റ​ർ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ൺ​ലൈ​നാ​യി നാ​ടി​ന് സ​മ​ർ​പ്പി​ച്ചു.
സ​ർ​ക്കാ​രി​ന്‍റെ നൂ​റ് ദി​ന ക​ർ​മ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഓ​ക്സി​ജ​ൻ ജ​ന​റേ​റ്റ​ർ പ്ലാ​ന്‍റ് നാ​ടി​ന് സ​മ​ർ​പ്പി​ച്ച​ത്. ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ ഇ​റ്റ​ലി​യി​ൽ നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്ത മെ​ഷീ​നാ​ണ് ആ​ശു​പ​ത്രി​യി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. മി​നി​റ്റി​ൽ 230 എ​ൽ​പി​എം ഉ​ൽ​പാ​ദ​ന​ക്ഷ​മ​ത​യാ​ണ് പു​തി​യ ഓ​ക്സി​ജ​ൻ ജ​ന​റേ​റ്റ​റി​നു​ള്ള​ത്. പു​തി​യ ജ​ന​റേ​റ്റ​ർ കൂ​ടി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​തോ​ടെ ഓ​ക്സി​ജ​ൻ ല​ഭ്യ​ത 330 ലി​റ്റ​റാ​യി ഉ​യ​രും. ന​ഗ​ര​സ​ഭ​യു​ടെ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ്ലാ​ൻ ഫ​ണ്ടി​ൽ നി​ന്ന് അ​നു​വ​ദി​ച്ച അ​ര കോ​ടി രൂ​പ​യാ​ണ് ഇ​തി​നാ​യി ചെ​ല​വ​ഴി​ച്ച​ത്.
ആ​രോ​ഗ്യ മ​ന്ത്രി വീ​ണ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​എ​സ് സു​പാ​ൽ എം​എ​ൽ​എ ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ നി​മ്മി എ​ബ്ര​ഹാം, വൈ​സ് ചെ​യ​ർ​മാ​ൻ വി.​പി ഉ​ണ്ണി​കൃ​ഷ്ണ​ൻ, എ​സ്. ജ​യ​മോ​ഹ​ൻ, സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ അ​ന​സ്, പു​ഷ്പ​ല​ത, വ​സ​ന്ത ര​ഞ്ജ​ൻ, ഡി. ​ദി​നേ​ശ​ൻ, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. ശ്രീ​ല​ത, എ​ൻ​എ​ച്ച്എം പ്രോ​ഗ്രാം മാ​നേ​ജ​ർ എ​സ്. ഹ​രി​കു​മാ​ർ, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ഷാ​ഹി​ർ​ഷ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.