സാ​യാ​ഹ്ന സ​ദ​സ് ന​ട​ത്തി
Saturday, July 24, 2021 10:43 PM IST
ചാ​ത്ത​ന്നൂ​ർ: സൗ​ജ​ന്യ​വും സാ​ർ​വ​ത്രി​ക​വു​മാ​യ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ അ​ടി​യ​ന്തി​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ക, വി​ല​ക​യ​റ്റം രൂ​ക്ഷ​മാ​ക്കു​ന്ന കേ​ന്ദ്ര ന​യ​ങ്ങ​ൾ തി​രു​ത്തു​ക, വി​ദ്യാ​ഭ്യാ​സ​ത്തെ കാ​വി​വ​ത്ക​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഉ​പേ​ക്ഷി​ക്കു​ക, സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സ്ത്രീ​പ​ക്ഷ ന​യ​ങ്ങ​ളെ പി​ന്തു​ണ​യ്ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും സം​യു​ക്ത സം​ഘ​ട​ന​യാ​യ എ​ഫ്എ​സ്ഇ​റ്റി​ഒ ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്ത്‌ ക​മ്മി​റ്റി ന​ട​യ്ക്ക​ൽ, ക​ല്ലു​വാ​തു​ക്ക​ൽ, പാ​രി​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ൽ സാ​യാ​ഹ്ന സ​ദ​സു​ക​ൾ ന​ട​ത്തി.
എ​ൻ ജി ​ഒ യൂ​ണി​യ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം രാ​ജേ​ഷ്, എ​ഫ്എ​സ്ഇ​റ്റി​ഒ മേ​ഖ​ല പ്ര​സി​ഡ​ന്‍റ് മ​നേ​ഷ്, എ​ൻ​ജി​ഒ യൂ​ണി​യ​ൻ ജി​ല്ലാ ക​ൺ​സി​ൽ അം​ഗം ഗി​രീ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.