ഫോ​ണു​ക​ൾ വി​ത​ര​ണം ചെ​യ്തു
Saturday, July 24, 2021 10:43 PM IST
കു​ണ്ട​റ: ഓ​ൺ​ലൈ​ൻ പ​ഠ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കു​ണ്ട​റ എം​ജി​ഡി ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ അ​മ്പ​തി​ല​ധി​കം മൊ​ബൈ​ൽ​ഫോ​ണു​ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്തു. 2001- 2002 ബാ​ച്ചി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും മ​റ്റ് അ​ഭ്യു​ദ​യ കാം​ക്ഷി​ക​ളും ചേ​ർ​ന്നാ​ണ് ഫോ​ണു​ക​ൾ വാ​ങ്ങി ന​ൽ​കി​യ​ത്.
മൂ​ന്നാം​ഘ​ട്ട വി​ത​ര​ണ​ത്തോ​ട നു​ബ​ന്ധി​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ പൂ​ർ​വ വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി ഫാ.​ബേ​സി​ൽ ജെ.​പ​ണി​ക്ക​ർ മൊ​ബൈ​ൽ​ഫോ​ണു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് സാ​ബു ബെ​ൻ​സി​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഹെ​ഡ്മാ​സ്റ്റ​ർ അ​ല​ക്സ് തോ​മ​സ്, പ്രി​ൻ​സി​പ്പാ​ൾ പി ​കെ തോ​മ​സ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഫി​ലി​പ് എം ​ഏ​ലി​യാ​സ്, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് സി​ന്ധു മേ​രി ഫി​ലി​പ്, പൂ​ർ​വ വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി ജ​ഗ​ൻ സി ​ഫി​ലി​പ്പ്, പി​ടി​എ സെ​ക്ര​ട്ട​റി എം ​ജോ​ർ​ജു​കു​ട്ടി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
വി​നോ​ദ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വീ​ട്ടി​ൽ വ​ള​ർ​ത്തു​ന്ന അ​ല​ങ്കാ​ര​മ​ത്സ്യ​ങ്ങ​ളെ വി​റ്റ് കി​ട്ടി​യ തു​ക കൊ​ണ്ട് സ​ഹ​പാ​ഠി​ക്ക് മൊ​ബൈ​ൽ ഫോ​ൺ വാ​ങ്ങി ന​ൽ​കി​യ സ്കൂ​ൾ വി​ദ്യാ​ർ​ഥി മു​ഹ​മ്മ​ദ് ബാ​രി യെ ​യോ​ഗ​ത്തി​ൽ അ​ഭി​ന​ന്ദി​ച്ചു.