ത​നി​ച്ച് താ​മ​സി​ക്കു​ന്ന വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മം; യു​വാ​വ് അ​റ​സ്റ്റി​ല്‍
Friday, July 23, 2021 11:46 PM IST
അ​ഞ്ച​ല്‍ : വീ​ട്ടി​ല്‍ ത​നി​ച്ച് ത​മാ​സി​ക്കു​ന്ന വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മിച്ചുവെ​ന്ന പ​രാ​തി​യി​ല്‍ യു​വാ​വി​നെ അ​ഞ്ച​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മു​ങ്ങോ​ട് പ​ന​ച്ച​വി​ള​വീ​ട്ടി​ൽ ഷാ​ലു എ​ന്ന​റി​യ​പ്പെ​ടു​ന്ന വി​നീ​തി (26) നെ​യാ​ണ് അ​ഞ്ച​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന വീ​ട്ട​മ്മ​യു​ടെ വീ​ട്ടി​ലെ​ത്തി​യ ഷാ​ലു വീ​ട്ടി​ലെ വൈ​ദ്യു​തി​യു​ടെ മെ​യി​ൻ സ്വി​ച്ച് ഓ​ഫ് ചെ​യ്യു​ക​യും വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തി​നു വ​ഴ​ങ്ങാ​തി​രു​ന്ന വീ​ട്ട​മ്മ​യെ ദേ​ഹോ​പ​ദ്ര​വം ഏ​ല്‍​പ്പി​ക്കു​ക​യും പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യാ​ല്‍ കൊ​ന്നു​ക​ള​യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തായും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം ആണ് ഷാ​ലു​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഷാ​ലു​വി​നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍റ് ചെ​യ്തു. അ​ഞ്ച​ൽ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ കെ. ​ജി ഗോ​പ​കു​മാ​ർ, എ​സ്ഐ ​മാ​രാ​യ ശ്രീ​ജു, ജോ​ൺ​സ​ൺ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.