പ്ര​സ​വി​ച്ച ഉ​ട​ൻ ചോ​ര​ക്കു​ഞ്ഞി​നെ​ ഉ​പേ​ക്ഷി​ച്ച യു​വ​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും
Wednesday, June 23, 2021 11:20 PM IST
ചാ​ത്ത​ന്നൂ​ർ: പ്ര​സ​വി​ച്ച ഉ​ട​ൻ ചോ​ര കു​ഞ്ഞി​നെ റ​ബർ തോ​ട്ട​ത്തി​ൽ ഉ​പേ​ക്ഷി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ യു​വ​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും.​ സം​ഭ​വം ന​ട​ന്ന് ആ​റ് മാ​സ​ത്തി​ന് ശേ​ഷ​മാ​ണ് അ​മ്മ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.​ വീ​ഡി​യോ കോ​ൺ​ഫ്ര​ൻ​സി​ലൂ ടെ ​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ യു​വ​തി​യെ റി​മാ​ൻഡ് ചെ​യ്ത് അ​ട്ട​കു​ള​ങ്ങ​ര ജ​യി​ലി​ലാ​ക്കി. ഇ​വ​ർ കോ​വി​ഡ് പോ​സ്റ്റി​റ്റീ​വാ​ണ്. ​നി​യ​മ വ​ശ​ങ്ങ​ൾ കു​ടി പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​യി​രി​ക്കും ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ന്ന​തെ​ന്ന് പാ​രി​പ്പ​ള്ളി സിഐ ടി.​സ​തി​കു​മാ​ർ പ​റ​ഞ്ഞു.
ക​ല്ലു​വാ​തു​ക്ക​ൽ വ​രി​ഞ്ഞം ഊ​ഴാ​യ്ക്കോ​ട് പേ​ഴു​വി​ള വീ​ട്ടി​ൽ സു​ദ​ർ​ശ​ന​ൻ പി​ള്ള​യു​ടെ​യും സീ​ത​യു​ടെ​യും മ​ക​ൾ രേ​ഷ്മ (22)യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.​ നി​ര​വ​ധി പേ​രു​ടെ ഡി​എ​ൻ​എ പ​രി​ശോ​ധ​ന ഉ​ൾ​പ്പെ​ടെ ന​ട​ത്തി​യ ശേ​ഷ​മാ​ണ് യ​ഥാ​ർ​ഥ പ്ര​തി​യെ ചാ​ത്ത​ന്നൂ​ർ എ​സി പി ​വൈ .നി​സാ​മു​ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.
ക​ഴി​ഞ്ഞ ജ​നു​വ​രി അ​ഞ്ചി​നാ​ണ് സു​ദ​ർ​ശ​ന​ൻ പി​ള്ള​യു​ടെ വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള റ​ബർ തോ​ട്ട​ത്തി​ൽ ക​രി​യി​ല​ക​ൾ കൊ​ണ്ട് മൂ​ടി​യ നി​ല​യി​ൽ ചോ​ര കു​ഞ്ഞി​നെ ക​ണ്ടെ​ത്തി​യ​ത്.​
വീ​ട്ടു​കാ​ർ ത​ന്നെ​യാ​ണ് കു​ഞ്ഞി​ന്‍റെ ക​ര​ച്ചി​ൽ കേ​ട്ട​തി​നെ തു​ട​ർ​ന്ന് ക​ര​യി​ല​ക​ൾ കൊ​ണ്ട് മൂ​ടി​യ നി​ല​യി​ൽ കു​ഞ്ഞി​നെ ക​ണ്ട​ത്.​
നാ​ട്ടു​കാ​രും വീ​ട്ടു​കാ​രും ചേ​ർ​ന്ന് പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് കു​ഞ്ഞി​നെ പാ​രി​പ്പ​ള്ളി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.​ ര​ണ്ടാം ദി​വ​സം കു​ഞ്ഞ് മ​രി​ച്ചു.
കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച വ​രെ ക​ണ്ടെ​ത്താ​നും കു​ഞ്ഞി​ന്‍റെ മാ​താ​വി​നെ ക​ണ്ടെ​ത്താ​നു​മാ​യി പോ​ലീ​സ് വ്യാ​പ​ക​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. നി​ര​വ​ധി പേ​രെ ചോ​ദ്യം ചെ​യ​തു.
അ​വ​സാ​നം പ്ര​ദേ​ശ​ത്തു​ള്ള, സം​ശ​യ​മു​ള്ള​വ​രെ ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​ക​യും ചെ​യ്തു.​ അ​ന്ന് ഡി​എ​ൻ​എ പ​രി​ശോ​ധ​ന ന​ട​ത്തു​മ്പോ​ൾ എ​ട്ടോ​ളം പേ​രാ​ണ് പോ​ലീ​സി​ന്‍റെ സം​ശ​യ​നി​ഴ​ലി​ലു​ണ്ടാ​യി​രു​ന്ന​ത്.
ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യു​ടെ ഫ​ല​ത്തെ തു​ട​ർ​ന്നാ​ണ് പാ​രി​പ്പ​ള്ളി സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ടി.​സ​തി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് രേ​ഷ്മ​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ചോ​ദ്യം ചെ​യ്യ​ലി​ൽ രേ​ഷ്മ കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.
പോ​ലീ​സ് പ​റ​യു​ന്ന​ത്. രേ​ഷ്മ വി​വാ​ഹി​ത​യും മൂ​ന്ന് വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യു​ടെ മാ​താ​വു​മാ​ണ്. ഭ​ർ​ത്താ​വ് ഗ​ൾ​ഫി​ലാ​ണ്. ഭ​ർ​ത്താ​വി​ൽ ജ​നി​ച്ച കു​ഞ്ഞി​നെ​യാ​ണ് പ്ര​സ​വി​ച്ച ഉ​ട​ൻ ഉ​പേ​ക്ഷി​ച്ച​തെ​ന്നാ​ണ് രേ​ഷ്മ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്.
ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ഒ​രാ​ളൂ​മാ​യി രേ​ഷ്മ അ​ടു​ക്കു​ക​യും അ​യാ​ളോ​ടൊ​പ്പം ജീ​വി​ക്കാ​ൻ വേ​ണ്ടി​യാ​ണ് കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച​തെ​ന്നു​മാ​ണ് രേ​ഷ്മ​യു​ടെ മൊ​ഴി.
ഇ​ത് പോ​ലീ​സ് പൂ​ർ​ണമാ​യും വി​ശ്വാ​സ​ത്തി​ലെ​ടു​ത്തി​ട്ടി​ല്ല. ഫേ​സ്ബു​ക്ക് കാ​മു​ക​ൻ കൊ​ല്ലം സ്വ​ദേ​ശി​യാ​ണെ​ന്നാ​ണ് രേ​ഷ്മ പ​റ​യു​ന്ന​ത്.​ അ​ങ്ങ​നെ ഒ​രു വ്യ​ക്തി ഉ​ണ്ടോ എ​ന്ന​റി​യാ​ൻ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
രേ​ഷ്മ ജ​നു​വ​രി 4-ന് ​രാ​ത്രി 8 -ന് ​വീ​ട്ടി​ലെ കു​ളി​മു​റി​യി​ലാ​ണ് പ്ര​സ​വി​ച്ച​തെ​ന്നും അ​വ​ർ ത​ന്നെ​യാ​ണ് മ​റ്റാ​രു​മ​റി​യാ​തെ കു​ഞ്ഞി​നെ വി​ട്ടു പു​ര​യി​ട​ത്തി​ലെ റ​ബർ തോ​ട്ട​ത്തി​ൽ ക​രി​യി​ല​കം ക്കി​ട​യി​ൽ ഉ​പേ​ക്ഷി​ച്ച​തെ​ന്നും പോ​ലീ​സിനോ​ട് സ​മ്മ​തി​ച്ചി​ട്ടു​ണ്ട്.