വി​ദ്യാ​ർ​ഥിക​ളെ പ​ഠി​പ്പി​ക്കാ​ൻ അധ്യാ​പ​ക​ൻ വീ​ടു​ക​ളി​ലെ​ത്തി
Wednesday, June 23, 2021 11:20 PM IST
കു​ണ്ട​റ: സ്കൂ​ൾ തു​റ​ക്കാ​ത്തതു ​കാ​ര​ണം ഒ​റ്റ​പ്പെ​ട​ൽ അ​നു​ഭ​വി​ക്കു​ന്ന വി​ദ്യാ​ർ​ഥിക​ളെ നേ​രി​ൽ ക​ണ്ട് പാ​ഠ​ഭാ​ഗ​ങ്ങ​ൾ പ​ഠി​പ്പി​ക്കാ​നും സ​മാ​ശ്വ​സി​പ്പി​ക്കാ​നും വി​ദ്യാ​ല​യ​ത്തി​ൽ നി​ന്ന് അ​ധ്യാ​പ​ക​ൻ വീ​ടു​ക​ളി​ലെ​ത്തി. കി​ഴ​ക്കേ ക​ല്ല​ട സി​വി കെ ​എം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സം​സ്കൃ​ത അ​ധ്യാ​പ​ക​നും സം​സ്ഥാ​ന ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വു​മാ​യ ഡി.​ജെ​യിം​സ് ആണ് വിദ്യാ​ർ​ഥിക​ൾ​ക്കും ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ​ക്കും പു​ത്ത​ൻ അ​നു​ഭ​മായ​ത്. സ​മീ​പ വീ​ടു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ളെ ഒ​രു വീ​ട്ടി​ൽ വി​ളി​ച്ചു​വ​രു​ത്തി കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​യി​രു​ന്നു ക്ലാ​സ് സം​ഘ​ടി​പ്പി​ച്ച​ത്‌. അ​ദ്ദേ​ഹം ക​രി​യ​ർ ഗൈ​ഡ​ൻ​സ് ജി​ല്ലാ കോ​ഡി​നേ​റ്റ​ർ കൂ​ടി​യാ​ണ്.

കൊ​ടു​വി​ളയി​ൽ
ഭ​ക്ഷ്യ കി​റ്റു​ക​ൾ
വി​ത​ര​ണം ചെ​യ്തു

കു​ണ്ട​റ: കി​ഴ​ക്കേ​ക​ല്ല​ട കൊ​ടു​വി​ള പ​തി​നാ​ലാം വാ​ർ​ഡ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ടു​വി​ള യി​ലെ ദു​രി​ത​ബാ​ധി​ത​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​ക്ഷ്യ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.
കി​റ്റു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം കെ ​ജി ലാ​ലി നി​ർ​വ​ഹി​ച്ചു. വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് ശാ​ലേ​മി​ൽ ത​ങ്ക​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ എ​ൽ. ടി. ​ലി​യാ​ന്‍റർ, ​രാ​ജേ​ന്ദ്ര​ൻ, ഷി​ജി എ​സ്, ഗീ​വ​ർ​ഗീ​സ്.​എ​സ്, എ​ബ്ര​ഹാം, ക​മ​ല​ൻ. വി ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.