പു​ന​ലൂ​ര്‍ ന​ഗ​ര​സ​ഭ​യി​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍ ഉ​പ​കേ​ന്ദ്രം
Tuesday, June 22, 2021 11:10 PM IST
പു​ന​ലൂ​ർ: കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പു​ന​ലൂ​ര്‍ ന​ഗ​ര​സ​ഭ​യി​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍ ഉ​പ​കേ​ന്ദ്രം പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. ടി​ബി. ജം​ഗ്ഷ​നി​ലെ നെ​ഹ്റു മെ​മ്മോ​റി​യ​ല്‍ ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സി​ല്‍ ആ​രം​ഭി​ച്ച ഉ​പ​കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പി. ​എ​സ്.​സു​പാ​ല്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.
കോ​വി​ഡി​നെ ഫ​ല​പ്ര​ദ​മാ​യി പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന് വാ​ക്‌​സി​നേ​ഷ​ന്‍ എ​ല്ലാ​വ​ര്‍​ക്കും ല​ഭ്യ​മാ​ക​ണം. ഇ​തി​നാ​ണ് ഒ​രു ഉ​പ​കേ​ന്ദ്രം കൂ​ടി തു​റ​ന്ന​തെ​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു. ആ​ദ്യ ദി​വ​സം 300 പേ​ര്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കി. ഉ​പ​കേ​ന്ദ്രം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​യ​ത് ന​ഗ​ര​സ​ഭ​യാ​ണ്. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ നി​ന്നു​ള്ള ഡോ​ക്ട​റു​ടെ​യും ന​ഴ്‌​സു​മാ​രു​ടെ​യും ആ​രോ​ഗ്യ​വി​ഭാ​ഗം ജീ​വ​ന​ക്കാ​രു​ടെ​യും സേ​വ​നം ഇ​വി​ടെ ല​ഭ്യ​മാ​ണ്.
ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ നി​മ്മി എ​ബ്ര​ഹാം ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​യാ​യി. വൈ​സ് ചെ​യ​ര്‍​മാ​ന്‍ വി.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ന്‍, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ ഡി. ​ദി​നേ​ശ​ന്‍, വ​സ​ന്ത ര​ഞ്ജ​ന്‍, പി.​എ. അ​നാ​സ്, കെ.​പു​ഷ്പ​ല​ത താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ഷാ​ഹി​ര്‍​ഷ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.
ചി​ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ച​ക്ക​മ​ല​യി​ലെ പ​ഞ്ചാ​യ​ത്ത് നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഫ്‌​ളാ​റ്റി​ലെ ഡി​സി​സി​യി​ല്‍ 35 പേ​ര്‍ ചി​കി​ത്സ​യി​ലു​ണ്ട്. 21 വാ​ര്‍​ഡു​ക​ളി​ലും ഹോ​മി​യോ, ആ​യു​ര്‍​വേ​ദ പ്ര​തി​രോ​ധ മ​രു​ന്നു​ക​ളു​ടെ വി​ത​ര​ണം പു​രോ​ഗ​മി​ക്കു​ന്നു. ആ​ഴ്ച​യി​ല്‍ മൂ​ന്ന് ദി​വ​സം പ​ഞ്ചാ​യ​ത്ത് ടൗ​ണ്‍​ഹാ​ളി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന​യും ന​ട​ത്തു​ന്നു​ണ്ടെ​ന്നു പ്ര​സി​ഡ​ന്‍റ് എം. ​എ​സ്. മു​ര​ളി പ​റ​ഞ്ഞു.
ത​ഴ​വ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റേ​യും​കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റേ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ കോ​വി​ഡ് മെ​ഗാ ടെ​സ്റ്റ് ഡ്രൈ​വ് സം​ഘ​ടി​പ്പി​ച്ചു.
ത​ഴ​വ എ​വി​എ​ച്ച്എ​സ് മു​ത​ല്‍ കു​റ്റി​പ്പു​റം വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ വ്യാ​പാ​രി​ക​ളെ​യും വ്യ​വ​സാ​യി​ക​ളെ​യും വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ​യും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ ക​ട​ക​ളി​ല്‍ നേ​രി​ട്ടെ​ത്തി ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന ന​ട​ത്തി.