തെക്കുഭാഗത്ത്് വീ​ട് വച്ചു നൽകി സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി
Tuesday, June 22, 2021 11:10 PM IST
ച​വ​റ : സി​പി​എം തെ​ക്കും​ഭാ​ഗം ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു കു​ടും​ബം​ത്തി​ന് വീ​ട് വെ​ച്ചു ന​ൽ​കി. ന​ടു​വ​ത്തു​ചേ​രി രാ​ധാ​കൃ​ഷ്ണ​നും കു​ടും​ബ​ത്തി​നു​മാ​ണ് വീ​ട് വെ​ച്ചു ന​ൽ​കി​യ​ത്.
മ​ര​പ്പ​ണി​ക്കാ​ര​നാ​യ രാ​ധാ​കൃ​ഷ്ണ​ൻ സു​ഖ​മി​ല്ലാ​തെ നാ​ളു​ക​ളാ​യി കി​ട​പ്പി​ലാ​യി​രു​ന്നു. വാ​ട​ക വീ​ട്ടി​ൽ ക​ഴി​യു​ന്ന രാ​ധാ​കൃ​ഷ്ണ​നും ഭാ​ര്യ​യും ര​ണ്ട് പെ​ൺ​മ​ക്ക​ളും ദാ​രി​ദ്ര്യ​ത്തി​ന് മു​ൾ​മു​ന​യി​ലാ​യി​രു​ന്നു. പാ​വ​ങ്ങ​ൾ​ക്ക് ത​ണ​ൽ ഏ​കു​ക എ​ന്ന ആ​ശ​യം മു​ൻ​നി​ർ​ത്തി ച​വ​റ ഏ​രി​യാ​യി​ലെ എ​ട്ടു ലോ​ക്ക​ൽ ക​മ്മി​റ്റി​ക​ളി​ൽ ആ​ണ് വീ​ട് വെ​യ്ക്കു​ന്ന​ത്.
ആ​ദ്യ​മാ​യി പ​ണി പൂ​ർ​ത്തി​യാ​ക്കി​യ തെ​ക്കും​ഭാ​ഗം ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വീ​ട്  ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി നീ​ലാ​മ്പ​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി സു​ദേ​വ​ൻ രാ​ധാ​കൃ​ഷ്ണ​ന് താ​ക്കോ​ൽ കൈ​മാ​റി നാ​ട​മു​റി​ച്ചു ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ ഡോ.​സു​ജി​ത്ത് വി​ജ​യ​ൻ പി​ള്ള  എം​എ​ൽ​എ, ഏ​രി​യാ സെ​ക്ര​ട്ട​റി ടി.​മ​നോ​ഹ​ര​ൻ, ദീ​ന​ദ​യാ​ൽ, മു​ര​ളീ​ധ​ര​ൻ, രാ​മ​ച​ന്ദ്ര​ൻ​പി​ള്ള, ര​വീ​ന്ദ്ര​ൻ, പി ​കെ ഗോ​പാ​ല​കൃ​ഷ്ണ​ൻ, അ​നി​ൽ, ആ​ർ. സ​ന്തോ​ഷ്, രാ​ജു, പ്ര​ദീ​പ്, ശി​വ​പ്ര​സാ​ദ്, ച​ന്ദ്ര​ൻ​പി​ള്ള, രാ​ജേ​ഷ്, മ​ഹേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി കൃ​ത്യ​സ​മ​യ​ത്ത് പ​ണി പൂ​ർ​ത്തീ​ക​രി​ച്ച കോ​ൺ​ട്രാ​ക്ട​റും ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വു​മാ​യ രാ​ജു​വി​നെ ആ​ദ​രി​ച്ചു.