ചാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്താ​രാ​ഷ​്ട്ര ല​ഹ​രി വി​രു​ദ്ധ​വാ​രാ​ച​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി
Tuesday, June 22, 2021 11:10 PM IST
ച​ങ്ങ​നാ​ശേ​രി: കേ​ന്ദ്ര​ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ സാ​മൂ​ഹ്യ​നീ​തി ശാ​ക്തീ​ക​ര​ണ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ൽ ല​ഹ​രി​ക്കെ​തി​രാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കേ​ര​ള​സം​സ്ഥാ​ന​ത്തി​ന്‍റെ കോ​ഓ​ർ​ഡി​നേ​ഷ​ൻ ഏ​ജ​ൻ​സി​യാ​യ ച​ങ്ങ​നാ​ശേ​രി സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി നേ​തൃ​ത്വം ന​ൽ​കു​ന്നു.
എ​സ്എ​ൽ​സി​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ന്താ​രാ​ഷ്‌​ട്ര ല​ഹ​രി വി​രു​ദ്ധ​ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന ഒ​രാ​ഴ്ച നീ​ണ്ടു​നി​ൽ​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ൾ മ​ന്ത്രി വി. ​എ​ൻ. വാ​സ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ള​രു​ന്ന യു​വ​ത്വം ല​ഹ​രി​ക്ക് അ​ടി​മ​പ്പെ​ടു​ന്ന​ത് നാ​ടി​ന് ശാ​പ​മാ​ണ്. യു​വ​ത്വം പ​രി​പോ​ഷി​പ്പി​ക്ക​പ്പേ​ടേ​ണ്ട​താ​ണ്.
ശ​ക്ത​മാ​യ പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യാ​ൽ മാ​ത്ര​മേ ന​മ്മു​ടെ യു​വ​ത​ല​മു​റ​യെ ര​ക്ഷി​ക്കാ​ൻ ക​ഴി​യൂ എ​ന്ന് അ​ന്താ​രാ​ഷ​ട്ര വെ​ബി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ആ​മു​ഖ​സ​ന്ദേ​ശം ന​ൽ​കി.
ല​ഹ​രി സ​മൂ​ഹ​ത്തി​ൽ നാ​ശം വി​തി​യ്ക്കു​ക​യും കു​ടും​ബ​ങ്ങ​ളെ ത​ക​ർ​ക്കു​ക​യു​മാ​ണെ​ന്ന് തി​രി​ച്ച​റി​യാ​ൻ ക​ഴി​യ​ണ​മെ​ന്നും സ​മൂ​ഹം ഒ​ന്നാ​യി പ്ര​വ​ർ​ത്തി​ച്ചെ​ങ്കി​ൽ മാ​ത്ര​മേ ല​ഹ​രി​ക്കെ​തി​രാ​യ മു​ന്നേ​റ്റം ന​ട​ത്താ​ൻ ക​ഴി​യൂ​എ​ന്നും ആ​ർ​ച്ച്ബി​ഷ​പ് ഉ​ദ്ബോ​ധി​പ്പി​ച്ചു.
കേ​ന്ദ്ര​ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ സാ​മൂ​ഹ്യ​നീ​തി ശാ​ക്തീ​ക​ര​ണ മ​ന്ത്രാ​ല​യം ജോ​യി​ന്‍റ്സെ​ക്ര​ട്ട​റി രാ​ധി​ക ച​ക്ര​വ​ർ​ത്തി ഐ​എ​എ​സ് മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി. ഡോ. ​റോ​യി ക​ള്ളി​വ​യ​ലി​ൽ ക്ലാ​സ് ന​യി​ച്ചു.
ചാ​സ് സെ​ക്ര​ട്ട​റി ഫാ. ​ജോ​സ​ഫ് ക​ള​രി​ക്ക​ൽ സ്വാ​ഗ​ത​വും എ​സ്എ​ൽ​സി​എ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജി​ജു വ​ർ​ഗീ​സ് കു​ള​ത്തു​ങ്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു. ലോ​ക​ത്തി​ന്‍റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി 250ൽ ​പ​രം അം​ഗ​ങ്ങ​ൾ സെ​മി​നാ​റി​ൽ പ​ങ്കാ​ളി​ക​ളാ​യി.