വി​സ്മ​യ​യു​ടെ വീ​ട് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് സ​ന്ദ​ര്‍​ശി​ച്ചു
Tuesday, June 22, 2021 11:10 PM IST
തി​രു​വ​ന​ന്ത​പു​രം: സ്ത്രീ​ക​ള്‍​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ളെ അ​തീ​വ ഗൗ​ര​വ​ത്തോ​ടെ​യു​മാ​ണ് സ​ര്‍​ക്കാ​ര്‍ കാ​ണു​ന്ന​തെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. വ​ള​രെ വേ​ദ​നാ​ജ​ന​ക​മാ​യ സം​ഭ​വ​മാ​ണി​ത്. വ​ള​ര്‍​ത്തി വ​ലു​താ​ക്കി​യ​വ​ര്‍ ഒ​രു​പാ​ട് സ്വ​പ്ന​ങ്ങ​ള്‍ ക​ണ്ടി​രു​ന്നു. ജീ​വി​ത​ത്തി​ല്‍ ഒ​രു​പാ​ട് സ്വ​പ്ന​ങ്ങ​ള്‍ ക​ണ്ട് മ​റ്റൊ​രു വീ​ട്ടി​ലേ​ക്ക് ക​ടു​ന്നു​പോ​യ വി​സ്മ​യ​യ്ക്ക് ഇ​ങ്ങ​നെ​യൊ​രു അ​ന്ത്യം ഉ​ണ്ടാ​യ​ത് വ​ള​രെ വേ​ദ​നാ​ജ​ന​ക​മാ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. വി​മ​സ്മ​യ​യു​ടെ നി​ല​മേ​ലു​ള്ള വീ​ട്ടി​ല്‍ കു​ടം​ബാം​ഗ​ങ്ങ​ളെ ക​ണ്ട​തി​ന് ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
സ്ത്രീ​ക​ള്‍​ക്ക് എ​തി​രെ​യു​ള്ള ഇ​ങ്ങ​നെ​യു​ള്ള ഒ​രു അ​തി​ക്ര​മ​ങ്ങ​ളും അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ല. കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​ക​ളാ​ണ് സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്. വാ​സ്ത​വ​ത്തി​ല്‍ സ്ത്രീ​ധ​ന​ത്തി​നെ​തി​രെ, ആ ​സ​മ്പ്ര​ദാ​യ​ത്തി​നെ​തി​രെ കേ​ര​ള​ത്തി​ന്റെ ഒ​രു പൊ​തു​ബോ​ധം ശ​ക്ത​മാ​കേ​ണ്ട​തു​ണ്ട്. സ്ത്രീ​ധ​നം വാ​ങ്ങി​ല്ല എ​ന്നു​ള്ള​തും സ്ത്രീ​ധ​നം കൊ​ടു​ക്കി​ല്ല എ​ന്നു​ള്ള​തും ന​മ്മ​ള്‍ ഓ​രോ​രു​ത്ത​രും തീ​രു​മാ​നി​ക്കേ​ണ്ട​തു​ണ്ട്.
ന​മ്മു​ടെ പെ​ണ്‍​മ​ക്ക​ള്‍ ഇ​ങ്ങ​നെ ക​യ​റി​ന്‍റെ തു​മ്പ​ത്തോ, മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ചോ കൊ​ല്ല​പ്പെ​ടേ​ണ്ട​വ​രോ മ​രി​ക്കേ​ണ്ട​വ​രോ അ​ല്ല. അ​തി​ശ​ക്ത​മാ​യ ഒ​രു പൊ​തു ബോ​ധം ഈ ​സ്ത്രീ​ധ​ന സ​മ്പ്ര​ദാ​യ​ത്തി​നെ​തി​രെ ഉ​ണ്ടാ​ക​ണ​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.