പി​താ​വി​നെ വ​ധി​ക്കാ​ൻ​ ശ്ര​മി​ച്ച മ​ക​ൻ അ​റ​സ്റ്റി​ൽ
Tuesday, June 22, 2021 11:10 PM IST
കൊ​ട്ടാ​ര​ക്ക​ര: പി​താ​വി​നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ മ​ക​നെ കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. നെ​ല്ലി​ക്കു​ന്നം തു​ട​ന്ത​ല മ​ണ്ണൂ​ർ പ​ടി​ഞ്ഞാ​റ്റ​തി​ൽ വീ​ട്ടി​ൽ ജോ​ർ​ജ് (83) കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ ജോ​ർ​ജി​ന്‍റെ ര​ണ്ടാ​മ​ത്തെ മ​ക​ൻ രാ​ജ​ൻ (രാ​ജു-53) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തി​ങ്ക​ളാ​ഴ്ച രാവിലെ 11.30 ഓ​ടെ ജോ​ർ​ജും ഭാ​ര്യ​യും പ്ര​തി​യാ​യ മ​ക​ൻ രാ​ജ​നും താ​മ​സി​ച്ചു വ​രു​ന്ന തു​ട​ന്ത​ല മ​ണ്ണൂ​ർ പ​ടി​ഞ്ഞാ​റ്റ​തി​ൽ വീ​ട്ടി​ൽ വ​ച്ചാ​ണ് ജോ​ർ​ജി​നെ മ​ക​ൻ ആ​ക്ര​മി​ച്ച​ത്.
പാ​റ​ക്ക​ല്ല് കൊ​ണ്ടു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ സാ​ര​മാ​യ പ​രി​ക്ക് പ​റ്റി​യ ജോ​ർ​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലാ​ണ്. ജോ​ർ​ജും, ഭാ​ര്യ​യും പ്ര​തി​യാ​യ മ​ക​ൻ രാ​ജ​നും താ​മ​സി​ച്ചു വ​രു​ന്ന വീ​ടും പു​ര​യി​ട​വും ഇ​യാ​ളു​ടെ പേ​രി​ൽ എ​ഴു​തി കൊ​ടു​ക്കാ​ത്ത​തി​ലു​ള്ള വി​രോ​ധ​മാ​ണ് പ്ര​തി പി​താ​വാ​യ ജോ​ർ​ജി​നെ ആ​ക്ര​മി​ച്ച​തി​നു പി​ന്നി​ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ൾ മു​മ്പും സ​മാ​ന സ്വ​ഭാ​വ​മു​ള്ള കേ​സു​ക​ളി​ൽ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. വ​ധ​ശ്ര​മ​ത്തി​നു കേ​സെ​ടു​ത്ത പോ​ലീ​സ് രാ​ജ​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ്റു ചെ​യ്തു.